ഒരു ദുരന്തം തന്നെ സംഭവിക്കുമായിരുന്നു: ബ്രസീലിനെ വിമർശിച്ച് മെസ്സി.

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ചരിത്ര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ മാരക്കാനയിൽ വെച്ചു കൊണ്ട് പരാജയപ്പെടുത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സ്വന്തം നാട്ടിൽ വച്ച് ബ്രസീൽ പരാജയപ്പെടുന്നത്.നിക്കോളാസ് ഓട്ടമെന്റിയുടെ ഗോളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.

മത്സരം ആരംഭിക്കുന്നതിനു മുന്നേ തന്നെ ചില അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു.അർജന്റീന ആരാധകർക്കെതിരെ ബ്രസീലിയൻ പോലീസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് ലാത്തി ചാർജ് നടത്തുകയായിരുന്നു. ആരാധകർ പരിഭ്രാന്തരായി കൊണ്ട് എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ഒരു വലിയ ദുരന്തം തന്നെ അവിടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബ്രസീലിനെതിരെ രൂക്ഷ വിമർശനങ്ങൾ ലയണൽ മെസ്സി മത്സരശേഷം ഉന്നയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീൽ പോലീസ് എങ്ങനെയാണ് ആരാധകരെ മർദ്ദിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്.കോപ ലിബർട്ടഡോറസിന്റെ ഫൈനലിലും ഇത് സംഭവിച്ചതാണ്. ഗെയിമിനേക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളിലാണ് അവർ ശ്രദ്ധ നൽകുന്നത്.ഞങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് പോയത് കാര്യങ്ങൾ ശാന്തമാക്കാൻ വേണ്ടിയാണ്.കാരണം ഒരു വലിയ ദുരന്തം തന്നെ അവിടെ നടക്കാൻ സാധ്യതയുണ്ടായിരുന്നു.ഈ ടീം ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നത് തുടരുകയാണ് ” ഇതാണ് ലയണൽ മെസ്സി മത്സരശേഷം പറഞ്ഞിട്ടുള്ളത്.

പരിക്കിന്റെ പ്രശ്നങ്ങൾ മത്സരത്തിൽ ഉടനീളം മെസ്സിയെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മത്സരത്തിൽ നിന്നും പിൻവാങ്ങേണ്ടി വരികയായിരുന്നു. മത്സരത്തിൽ ബ്രസീൽ പലപ്പോഴും അർജന്റീനക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.പക്ഷേ അന്തിമ വിജയം അർജന്റീന സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *