കുട്ടികളുടെ ഹോസ്പിറ്റലിനെ സഹായിക്കണം, വേൾഡ് കപ്പിലെ 6 ജേഴ്‌സികൾ ദാനം ചെയ്ത് മെസ്സി,കയ്യടി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായിരുന്ന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.തകർപ്പൻ പ്രകടനമായിരുന്നു വേൾഡ് കപ്പിൽ ഉടനീളം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്. വേൾഡ് കപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.

വേൾഡ് കപ്പ് കിരീടനേട്ടത്തിന് ഒരു വർഷം പൂർത്തിയായി കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. ഇപ്പോഴിതാ ആ വേൾഡ് കപ്പിൽ അണിഞ്ഞ ജേഴ്സികൾ ലയണൽ മെസ്സി ഡൊണേറ്റ് ചെയ്തു എന്ന സന്തോഷകരമായ ഒരു കാര്യമാണ് പുറത്തേക്ക് വന്നിട്ടുള്ളത്. വേൾഡ് കപ്പിൽ അണിഞ്ഞിട്ടുള്ള ആറ് ജേഴ്സികളാണ് മെസ്സി ഡൊണേറ്റ് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.

Saudi Arabia, Mexico, Australia, Netherlands, Croatia, France എന്നീ ടീമുകൾക്കെതിരെ അണിഞ്ഞ ജേഴ്സിയാണ് ലയണൽ മെസ്സി ദാനം ചെയ്തിട്ടുള്ളത്. പ്രമുഖ ഓക്ഷൻ ഹൗസായ സോത്ബൈസാണ് ഇത് ലേലത്തിന് വെക്കുന്നത്. അവരുടെ വെബ്സൈറ്റിലൂടെ ഇത് ആരാധകർക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. ഏകദേശം 10 മില്യൺ ഡോളറോളം ഈ ജേഴ്‌സികൾക്ക് മൂല്യം കണക്കാക്കുന്നുണ്ട്. നവംബർ 30 മുതൽ ഡിസംബർ പതിനാലാം തീയതി വരെയാണ് ഈ ലേലം നടക്കുക.

അങ്ങനെ ലേലത്തിലൂടെ ലഭിക്കുന്ന തുക ബാഴ്സലോണയിലെ കുട്ടികളുടെ ഹോസ്പിറ്റലിനാണ് കൈമാറുക.യുനികാസ് പ്രോജക്റ്റിന്റെ ഭാഗമാണ് ഈ ഡൊണേഷൻ. ബാഴ്സലോണയിലെ SJD ഹോസ്പിറ്റലിനാണ് ഈ തുക ലഭിക്കുക. ഏതായാലും ലയണൽ മെസ്സിയുടെ ഈ പ്രവർത്തി വലിയ കയ്യടികൾ നേടിയിട്ടുണ്ട്. മെസ്സിയുടെ അമൂല്യമായ വസ്തുക്കളാണ് അദ്ദേഹം ഇപ്പോൾ ദാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *