മെസ്സി ഇനി ഗെയിമിങ്ങിലും,പുതിയ ക്ലബ്ബിനെ സ്വന്തമാക്കി!
സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അർജന്റീനക്കൊപ്പം ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. അതിനു പിന്നാലെ അദ്ദേഹം അമേരിക്കയിലെത്തി സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ കളി തുടരുകയാണ്. മാത്രമല്ല ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം മെസ്സി സ്വന്തമാക്കുകയും ചെയ്തു.
ലയണൽ മെസ്സിയുടെ മുൻ അർജന്റൈൻ സഹതാരവും അടുത്ത സുഹൃത്തുമായ സെർജിയോ അഗ്വേറോ നേരത്തെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.നിലവിൽ മറ്റു മേഖലകളിൽ അദ്ദേഹം സജീവമാണ്.സ്ട്രീമിങ് മേഖലകളിലും ഗെയിമിംഗ് മേഖലകളിലും അദ്ദേഹം നിറസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഇപ്പോൾ ഒരു ഗെയിമിംഗ് കമ്പനി നിലനിൽക്കുന്നുണ്ട്.ക്രു എസ്പോർട്സ് എന്നാണ് അതിന്റെ പേര്. കഴിഞ്ഞ മൂന്ന് വർഷമായി ഗെയിമിംഗ് മേഖലയിൽ സജീവമാണ് ഈ ക്ലബ്ബ്.
🚨🇦🇷 Leo Messi is now the co-owner with Kun Aguero of @KRUesports 🎮 https://t.co/12ov74kFER
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 7, 2023
ഇത്രയും കാലം സെർജിയോ അഗ്വേറോയുടെ മാത്രം ഉടമസ്ഥതയിലാണ് ഈ ക്ലബ്ബ് ഉണ്ടായിരുന്നത്.എന്നാൽ ഇതിനെ പുതിയ ഒരു ഉടമസ്ഥൻ കൂടി ഇപ്പോൾ വന്നിട്ടുണ്ട്.മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്.മെസ്സി കൂടെ ഈ ക്ലബ്ബിന്റെ ഉടമസ്ഥനായ വിവരം സെർജിയോ അഗ്വേറോ തന്നെയാണ് ഓഫീസിലായി കൊണ്ട് അറിയിച്ചിട്ടുള്ളത്. ഈ ഗെയിമിംഗ് ക്ലബ്ബിനെ ഇനി മെസ്സിയും അഗ്വേറോയും ചേർന്നു കൊണ്ടാണ് മുന്നോട്ടു കൊണ്ടുപോവുക.Tyc സ്പോർട്സ് അടക്കമുള്ള അർജന്റൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടുകൂടിയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലയണൽ മെസ്സി നിലവിൽ തന്റെ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമാണ് ഉള്ളത്. ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ മയാമി ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിനു മുന്നേ മെസ്സി ആരാധകർക്ക് മുന്നിൽവച്ച് കൊണ്ട് തന്നെ ബാലൺഡി’ഓർ പുരസ്കാരം പ്രദർശിപ്പിക്കും. ഈ മത്സരത്തിന് ശേഷമാണ് ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ജോയിൻ ചെയ്യുക.