രണ്ട് കാരണങ്ങൾ,ലയണൽ മെസ്സിക്ക് കളി സംഘടിപ്പിച്ച് ഇന്റർ മയാമി!

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് ഈ സീസണിൽ MLS പ്ലേ ഓഫ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അവരുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു. ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അത് പിന്നീട് ക്യാൻസൽ ചെയ്യേണ്ടി വരികയായിരുന്നു. ചുരുക്കത്തിൽ ലയണൽ മെസ്സി ഇപ്പോൾ കളിക്കളത്തിൽ ഇറങ്ങിയിട്ട് ഒരുപാട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയോടൊപ്പം രണ്ട് പ്രധാനപ്പെട്ട വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മെസ്സിക്ക് കളിക്കാനുണ്ട്. നവംബർ പതിനേഴാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് നവംബർ 22 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ അർജന്റീന നേരിടും. ഈ മത്സരങ്ങൾക്ക് വേണ്ടി ഏറ്റവും മികച്ച നിലയിൽ തന്നെ മെസ്സി എത്തേണ്ടതുണ്ട്. അതിന് ഒരു മത്സരം എങ്കിലും ചുരുങ്ങിയത് കളിക്കേണ്ടത് നിർബന്ധമാണ്.

അതുകൊണ്ടുതന്നെ ഇന്റർ മയാമി വളരെ വേഗത്തിൽ ഒരു സൗഹൃദ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെയാണ് ഇന്റർ മയാമി സൗഹൃദ മത്സരം കളിക്കുന്നത്. വരുന്ന പത്താം തീയതി ഇന്റർ മയാമിയുടെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. ഇന്റർ മയാമി തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഇപ്പോൾ നടത്തിയിട്ടുണ്ട്. എന്നാൽ മെസ്സിക്ക് മികച്ച രീതിയിൽ ഒരുങ്ങുക എന്നതിനേക്കാൾ ഉപരി മറ്റൊരു കാര്യമാണ് ഈ മത്സരം സംഘടിപ്പിക്കാൻ കാരണമായിട്ടുള്ളത്.

അതായത് തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ ലയണൽ മെസ്സി നേടിയിരുന്നു.ഈ പുരസ്കാര ജേതാവിനെ ആദരിക്കാൻ വേണ്ടിയാണ് പ്രധാനമായും ഇന്റർ മയാമി ഈ മത്സരം സംഘടിപ്പിക്കുന്നത്. വലിയ ആഘോഷ പരിപാടികൾ ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഉണ്ടാകും.നോഷെ ഡി ഓർ എന്നാണ് ഈ മത്സരത്തിന് അവർ പേര് നൽകിയിരിക്കുന്നത്. അതായത് ഇന്റർ മയാമി ആരാധകർക്ക് മുന്നിൽ മെസ്സി ബാലൺഡി’ഓർ പ്രദർശിപ്പിക്കും.അതുമായി ബന്ധപ്പെട്ട കൊണ്ട് പ്രോഗ്രാമുകളും നടക്കും. ചുരുക്കത്തിൽ ലയണൽ മെസ്സിക്ക് വേണ്ടിയാണ് മയാമി ഇപ്പോൾ ഈ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *