ഞാൻ വീഡിയോ ഗെയിമിലാണ് എന്ന് തോന്നി: ഇന്റർ മയാമി താരം പറയുന്നു!
ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ഈ സീസൺ അവസാനിച്ചിട്ടുണ്ട്.ഒരു മികച്ച തുടക്കം തന്നെ മെസ്സിക്ക് അമേരിക്കയിൽ ലഭിച്ചിരുന്നു.പക്ഷേ അവസാനത്തിൽ പരിക്കുകൾ മെസ്സിക്ക് വില്ലനാവുകയായിരുന്നു.അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നില്ല.
വലിയ ഒരു ഇമ്പാക്ട് തന്നെയാണ് ഇപ്പോൾ മെസ്സി അമേരിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. ഇന്റർ മയാമിയുടെ യുവതാരമായ ടൈലർ ഹാൾ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മെസ്സി വന്നപ്പോൾ താൻ വീഡിയോ ഗെയിമിലാണോ ഉള്ളത് എന്ന് പോലും തോന്നി എന്നാൽ ടൈലർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ed Sheeran with a few fans at his concert in Miami! pic.twitter.com/NGjUrZ5BAh
— Leo Messi 🔟 Fan Club (@WeAreMessi) October 24, 2023
” ആദ്യത്തെ ദിവസം ലയണൽ മെസ്സി വന്നപ്പോൾ എനിക്ക് അത് യാഥാർത്ഥ്യമായി തോന്നിയില്ല.ഞാൻ വീഡിയോ ഗെയിമിൽ ആണോ ഉള്ളത് എന്ന് പോലും എനിക്ക് തോന്നി. അദ്ദേഹം എന്റെ അടുത്തേക്ക് വന്നപ്പോഴാണ് എനിക്ക് തിരിച്ചറിവ് വെച്ചത്. ഏതൊരാൾക്കും സമീപിക്കാവുന്ന വ്യക്തിയാണ് മെസ്സി.എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്.നമുക്ക് എപ്പോഴും ഷേക്ക് ഹാൻഡുകൾ നൽകും. എല്ലാ യുവതാരങ്ങൾക്കും അദ്ദേഹം വളരെയധികം സഹായകരമാണ് ” ടൈലർ ഹാൾ പറഞ്ഞു.
കഴിഞ്ഞ സീസണിൽ 11 ഗോളുകൾ ഈ അമേരിക്കൻ ക്ലബ്ബിനുവേണ്ടി നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി ചൈനയിൽ വച്ചുകൊണ്ട് ചൈനീസ് ക്ലബ്ബുകൾക്കെതിരെയാണ് മെസ്സിയും മയാമിയും സൗഹൃദമത്സരങ്ങൾ കളിക്കുക.അതിനുശേഷം അർജന്റീന ദേശീയ ടീമിനോടൊപ്പം ആണ് മെസ്സി ചേരുക.