എനിക്കും കുടുംബത്തിനും നേരെ നിരവധി ഭീഷണികൾ: മെസ്സിയെ തുപ്പിയ താരത്തിന്റെ പുതിയ പോസ്റ്റ്!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന പരാഗ്വയെ തോൽപ്പിച്ചത്.എന്നാൽ ഈ മത്സരത്തിനിടയിൽ ഒരു വിവാദ സംഭവം നടന്നിരുന്നു. അതായത് പരാഗ്വ താരമായ സനാബ്രിയ മെസ്സിയെ തുപ്പുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പക്ഷേ മത്സരശേഷം അദ്ദേഹം അത് നിരസിക്കുകയും ചെയ്തിരുന്നു.
ഏതായാലും സനാബ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ വിവാദ സംഭവത്തിന് പിന്നാലെ സനാബ്രിയക്ക് നേരെ സൈബർ അറ്റാക്ക് നടന്നിട്ടുണ്ട്. തനിക്കും തന്റെ കുടുംബത്തിനും നിരവധി ഭീഷണികൾ ലഭിച്ചു എന്നാണ് സനാബ്രിയ പുതിയ പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്.താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തു.സനാബ്രിയയുടെ വാക്കുകൾ ഇങ്ങനെയാണ്.
Messi'den Sanabria sorusuna yanıt: "Ben görmedim ama arkadaşlarım bana tükürdüğünü söyledi. Onun kim olduğunu bilmiyorum bile. O yüzden konuşmayacağım. Çünkü konuşursam cevap verecek ve ünlü olacak." pic.twitter.com/mRVNxy8FFe
— FutbolArena (@futbolarena) October 13, 2023
” കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച കാര്യം ഞാൻ നിരസിച്ചതാണ്.അത് വീണ്ടും നിരസിക്കാൻ ഞാൻ ഇപ്പോൾ ബാധ്യസ്ഥനായി കൊണ്ടിരിക്കുന്നു.കാരണം അത് എന്റെ കുടുംബത്തെ ബാധിച്ചു തുടങ്ങി.എനിക്കും എന്റെ കുടുംബത്തിനും നിരവധി ഭീഷണികളാണ് ഇതിനോടകം തന്നെ ലഭിച്ചത്.ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരിലാണ് ഞാൻ ഇതൊക്കെ ഏറ്റുവാങ്ങുന്നത്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയല്ല. ഇത്തരത്തിലുള്ള പ്രവർത്തികൾ കൊണ്ട് ഞാൻ എന്താണ് എന്റെ മോൾക്ക് മാതൃകയായി കൊണ്ട് നൽകുന്നത്? നിങ്ങൾ ആ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പരിശോധിക്കുക, ഞാൻ അങ്ങനെ ചെയ്തിട്ടില്ല ” ഇതാണ് സനാബ്രിയ പറഞ്ഞിട്ടുള്ളത്.
അതായത് ലയണൽ മെസ്സിയും താനും വളരെയധികം അകലത്തിലായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ മെസ്സി ഈ വിവാദത്തിന് യാതൊരുവിധ പ്രാധാന്യങ്ങളും നൽകിയിട്ടില്ല. തനിക്ക് ആ താരത്തെ അറിയുക പോലും ഇല്ല എന്നാണ് ലയണൽ മെസ്സി മത്സരശേഷം ഇതിനോട് പ്രതികരിച്ചത്.