ഫുട്ബോൾ കംപ്ലീറ്റ് ആക്കിയ ചരിത്രത്തിലെ ഏക താരം മെസ്സിയാണ്: എമി മാർട്ടിനസ്
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്ന കാര്യത്തിൽ എപ്പോഴും തർക്കങ്ങൾ നടക്കാറുണ്ട്.പല ആളുകൾക്കും പല ഉത്തരങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. സൂപ്പർതാരം ലയണൽ മെസ്സിയെ ഫുട്ബോൾ ലോകത്തെ കാലത്തെയും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്ന ഒരുപാട് ആരാധകർ ഉണ്ട്. പ്രത്യേകിച്ച് വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ഇനി അതിൽ തർക്കമില്ല എന്നാണ് ആരാധകർ വാദിക്കുന്നത്.
അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ് ഇതിലേക്ക് ചില കാര്യങ്ങൾ കൂടി ചേർത്തിട്ടുണ്ട്.അതായത് ഫുട്ബോൾ ചരിത്രത്തിൽ ഫുട്ബോൾ കംപ്ലീറ്റ് ആക്കിയ ഏക താരം അത് ലയണൽ മെസ്സി മാത്രമാണ് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ലയണൽ മെസ്സിയാണെന്നും എമി മാർട്ടിനസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Emi Martinez: "Messi is the first and only player to achieve everything in football." pic.twitter.com/g17WGpWDS5
— Barça Worldwide (@BarcaWorldwide) October 4, 2023
” ഒരു അർജന്റീനകാരൻ എങ്ങനെയാണോ അതിനെ പ്രതിനിധീകരിക്കുന്നതാണ് മെസ്സി.മെസ്സി അദ്ദേഹത്തിന്റെ കുടുംബത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. അതുപോലെതന്നെ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു.കളത്തിൽ എല്ലാം നൽകുന്നു.ഇപ്പോൾ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി മെസ്സിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഫുട്ബോൾ കംപ്ലീറ്റ് ആക്കിയ ഏക താരവും ലയണൽ മെസ്സിയാണ്. മെസ്സി തന്റെ കരിയർ ഫിനിഷ് ചെയ്തു കഴിഞ്ഞു. ഒരു താരം എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും മെസ്സി എനിക്ക് ഐഡോളാണ് ” ഇതാണ് എമി പറഞ്ഞിട്ടുള്ളത്.
ഫുട്ബോൾ ലോകത്ത് ഇന്ന് സാധ്യമായ നേട്ടങ്ങൾ എല്ലാം തന്നെ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ മെസ്സി തീരുമാനിച്ചതും. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മെസ്സി.