ഞങ്ങൾ യന്ത്രങ്ങളോ റോബോട്ടുകളോ അല്ല: ആരാധകരോട് ബുസ്ക്കെറ്റ്സ്.
സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.ഇന്റർ മയാമി അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും മെസ്സി പങ്കെടുത്തിട്ടില്ല. ഒരു മത്സരത്തിൽ ഇറങ്ങിയ മെസ്സി പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ ആദ്യപകുതിയിൽ തന്നെ പിൻ വാങ്ങുകയായിരുന്നു. ഇനി നടക്കുന്ന ഫൈനൽ മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.
മെസ്സി ഇല്ലാത്തതു കൊണ്ട് തന്നെ മയാമി ആരാധകർ കടുത്ത ദേഷ്യത്തിലാണ്. മത്സരങ്ങളുടെ ടിക്കറ്റുകൾ വലിയ വില കൊടുത്തുകൊണ്ട് വാങ്ങിയിട്ട് മെസ്സിയെ കാണാൻ സാധിക്കാത്തത് മയാമി ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഇതിനോട് മറ്റൊരു സൂപ്പർതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് പ്രതികരിച്ചിട്ടുണ്ട്. ഞങ്ങൾ യന്ത്രങ്ങളോ റോബോട്ടുകളോ അല്ല എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Leo Messi & Sergio Busquets during training today….#InterMiamiCF pic.twitter.com/zqN9fPt9nI
— PSG Chief (@psg_chief) September 26, 2023
“ഞങ്ങൾക്ക് ആളുകളെ മനസ്സിലാക്കാൻ സാധിക്കും.അവർ മത്സരം കാണാൻ വരുന്നതിൽ ഞങ്ങൾ വളരെയധികം എക്സൈറ്റഡ് ആണ്.പക്ഷേ ഞങ്ങൾ യന്ത്രങ്ങളോ അതല്ലെങ്കിൽ റോബോട്ടുകളോ അല്ല. എല്ലാ മിനുട്ടുകളും കളിക്കാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ നമ്മൾ പരിഗണന നൽകേണ്ടത് ടീമിന്റെ ദീർഘ കാല പദ്ധതികൾക്കാണ്.ഇത് ആരാധകർക്ക് മാത്രമല്ല, എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ” ഇതാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്
US ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരത്തിലാണ് ഇന്റർമയാമി ഇനി കളിക്കുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്ക് നടക്കുന്ന മത്സരത്തിൽ ഹൂസ്റ്റൻ ഡൈനാമോയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഇന്ററിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.മെസ്സി മത്സരത്തിൽ കളിക്കുകയാണെങ്കിൽ അത് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.