ഇവിടുന്നങ്ങോട്ട് പറക്കാൻ കഴിയില്ല : ആരാധകരോട് യുർഗൻ ക്ലോപ്.
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഓസ്ട്രിയൻ ക്ലബ്ബായ LASK യെ ലിവർപൂൾ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നുനസ്,ലൂയിസ് ഡയസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിലായിരുന്ന ലിവർപൂൾ പിന്നീട് രണ്ടാം പകുതിയിലാണ് തിരിച്ചുവന്നത്.
ഏതായാലും ഈ മത്സരത്തിനുശേഷം ആരാധകരോടായി ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ യൂറോപ്പ ലീഗിൽ വളരെ വേഗത്തിൽ പറന്നു കൊണ്ട് കിരീടം നേടാനാവില്ല എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.യൂറോപ ലീഗ് എളുപ്പമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്നും ക്ലോപ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Liverpool start off their Europa League campaign with a win 🇪🇺✔️ pic.twitter.com/eCmCLLCOLP
— 433 (@433) September 21, 2023
” ഈ കോമ്പറ്റീഷനിൽ വളരെ വേഗത്തിൽ പറന്നു കൊണ്ട് കിരീടം നേടാൻ കഴിയുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കുമെന്ന് ആരും കരുതേണ്ട. ഗ്രൂപ്പ് ഘട്ടത്തിലോ നോക്കോട്ട് ഘട്ടത്തിലോ പറക്കാൻ ഇവിടെ കഴിയില്ല.ഇന്നത്തെ മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. എതിരാളികൾ ബുദ്ധിമുട്ടിയതിനേക്കാൾ കൂടുതൽ മത്സരത്തിൽ ഞങ്ങളാണ് ബുദ്ധിമുട്ടിയത്.പക്ഷേ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ ഒരുപാട് ഇനിയും പഠിക്കാനുണ്ട് ” ഇതാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച രൂപത്തിലാണ് ലിവർപൂൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.5 മത്സരങ്ങളിൽ നാലിലും വിജയിച്ച അവർ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇനി അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡാണ് അവരുടെ എതിരാളികൾ.