മെസ്സി രണ്ട് മത്സരങ്ങളും കളിക്കുമോ? സൂചനകൾ നൽകി സ്കലോണി!
2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനാണ് അർജന്റീന നാളെ ഇറങ്ങുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.വിജയിച്ചുകൊണ്ട് 3 വിലപ്പെട്ട പോയിന്റുകൾ കരസ്ഥമാക്കുക എന്നുള്ളതായിരിക്കും അർജന്റീനയുടെ ലക്ഷ്യം.
ഇക്വഡോറിനെതിരെയുള്ള മത്സരത്തിനു ശേഷം ബൊളീവിയയെ ലാ പാസിൽ വെച്ചു കൊണ്ടാണ് അർജന്റീന നേരിടുക. ഈ മത്സരത്തിൽ മെസ്സിക്ക് വിശ്രമം അനുവദിച്ചേക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഇപ്പോൾ സ്കലോണി സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് സാധിക്കുന്ന അത്രയും സമയം മെസ്സി കളിക്കുമെന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് രണ്ടു മത്സരങ്ങളിലും മെസ്സി കളിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Lionel Scaloni: "Messi is happy and in a place where they want him." 🇦🇷 pic.twitter.com/OWzCGOZt6a
— Roy Nemer (@RoyNemer) September 6, 2023
” മെസ്സിക്ക് കുഴപ്പങ്ങളൊന്നുമില്ല.അദ്ദേഹം വളരെയധികം ഹാപ്പിയാണ്.ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഹാപ്പിയായിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മെസ്സിക്ക് സാധ്യമാകുന്ന അത്രയും സമയം ഇവിടെ കളിക്കാൻ കഴിയും.അദ്ദേഹം കളിക്കുക തന്നെ ചെയ്യും. മെസ്സി ഇപ്പോൾ ആഗ്രഹിച്ച ഒരു സ്ഥലത്താണ് കളിച്ചു കൊണ്ടിരിക്കുന്നത് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് മെസ്സി ആഗ്രഹിച്ചു കൊണ്ടാണ് അമേരിക്കയിൽ എത്തിയതെന്നും അവിടെ വളരെയധികം ഹാപ്പിയായി കൊണ്ട് കളിക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട് എന്നുമാണ് അർജന്റീനയുടെ കോച്ച് വിലയിരുത്തിയിട്ടുള്ളത്. മെസ്സിയിൽ നിന്നും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ഇന്റർ മയാമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല.