മെസ്സിക്ക് മുന്നിൽ മിഷൻ ഇമ്പോസിബിൾ, മറികടക്കാനാകുമോ?
സൂപ്പർ താരം ലയണൽ മെസ്സി വന്നതിനുശേഷം അസാമാന്യ പ്രകടനമാണ് ഇന്റർ മയാമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.മെസ്സി കളിച്ച 8 മത്സരങ്ങളിലും ഇന്റർ മയാമി ഇപ്പോൾ വിജയിച്ചിട്ടുണ്ട്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.ലീഗ്സ് കപ്പ് കിരീടം നേടിയ ഇന്റർ മയാമി ഇപ്പോൾ ഓപ്പൺ കപ്പിന്റെ ഫൈനലിലും എത്തിയിട്ടുണ്ട്.
പക്ഷേ മെസ്സി വരുന്നതിനു മുൻപ് ഇതായിരുന്നില്ല അവസ്ഥ. വളരെ പരിതാപകരമായ ഒരു രൂപത്തിലായിരുന്നു ഇന്റർ മയാമി ഉണ്ടായിരുന്നത്.അവസാനമായി കളിച്ച 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.MLS ലെ ഈസ്റ്റേൺ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റർമയാമി ഉള്ളത്. 22 മത്സരങ്ങളിൽ നിന്ന് 5 വിജയം മാത്രമുള്ള ഇന്റർമയാമിയുടെ പോയിന്റ് സമ്പാദ്യം കേവലം 18 മാത്രമാണ്.നിലവിൽ പതിനഞ്ചാം സ്ഥാനത്താണ് ഉള്ളത്.
ലയണൽ മെസ്സിക്ക് മുന്നിൽ ഇവിടെ ഒരു മിഷൻ ഇമ്പോസിബിൾ ഉണ്ട്. അവസാന സ്ഥാനത്ത് കിടക്കുന്ന ഇന്റർമയാമിയെ MLS ന്റെ പ്ലേ ഓഫിൽ എത്തിക്കുക എന്നുള്ളതാണ് മെസ്സിയുടെ മുന്നിലുള്ള മിഷൻ. ഏറ്റവും ചുരുങ്ങിയത് ഒമ്പതാം സ്ഥാനത്തെങ്കിലും എത്തിയാൽ മാത്രമാണ് ഇന്റർ മയാമിക്ക് പ്ലേ ഓഫ് പ്രവേശനം സാധ്യമാവുകയുള്ളൂ.അതിന് ഇനിയുള്ള മത്സരങ്ങൾ അതി നിർണായകമാണ്.
Messi's last minute assist in slow motion is a piece of art 🥶🥶pic.twitter.com/1ja9KcD79f
— Ankur (@AnkurMessi_) August 25, 2023
12 മത്സരങ്ങളാണ് ഇനി ഇന്റർമയാമിക്ക് അവശേഷിക്കുന്നത്. അതിൽ നിന്ന് ചുരുങ്ങിയത് 27 പോയിന്റെങ്കിലും മയാമി നേടേണ്ടതുണ്ട്.എന്നാൽ പ്ലേ ഓഫ് സാധ്യതകൾ അവർക്ക് സജീവമായി ഉണ്ടാകും. പക്ഷേ ഒട്ടുമിക്ക മത്സരങ്ങളിലും വിജയിക്കണമെന്ന് മാത്രം. അടുത്ത മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസാണ് മയാമിയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് ഒരു തിരിച്ചുവരവ് നടത്താനായിരിക്കും മയാമി ലക്ഷ്യം വെക്കുന്നത്.ലീഗിൽ ആകെ 22 മത്സരങ്ങൾ കളിച്ച മയാമി 22 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. എന്നാൽ മെസ്സി വന്നതിനുശേഷം കളിച്ച എട്ടുമത്സരങ്ങളിൽ നിന്ന് ആകെ 25 ഗോളുകൾ മയാമി നേടി.ചുരുക്കത്തിൽ ഈ ക്ലബ്ബ് തിരിച്ചു വരവിന്റെ പാതയിൽ തന്നെയാണ്.