പെഡ്രിക്ക് പരിക്ക്,ഒരുപാട് കാലം പുറത്ത്, ബാഴ്സക്ക് തിരിച്ചടി!
ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ എഫ്സി ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.ഗെറ്റാഫെയായിരുന്നു ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നത്. എന്നാൽ രണ്ടാം മത്സരത്തിൽ ബാഴ്സ കാഡിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.പെഡ്രി,ഫെറാൻ ടോറസ് എന്നിവരായിരുന്നു മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്.
എന്നാൽ ബാഴ്സക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് അവരുടെ ക്യാമ്പിൽ നിന്നും പുറത്തു വന്നിട്ടുള്ളത്.പെഡ്രിക്ക് ട്രെയിനിങ്ങിനിടെ പരിക്കേറ്റിട്ടുണ്ട്.താരത്തിന്റെ വലത് കാൽ തുടക്കാണ് പരിക്ക് പിടിപെട്ടിട്ടുള്ളത്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് എഫ്സി ബാഴ്സലോണ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം 6 ആഴ്ചയോളം പെഡ്രി കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും.
❗ Injury news@Pedri has a right quadriceps injury. He is unavailable for selection and his recovery will determine his return. pic.twitter.com/QfpDKsF1TJ
— FC Barcelona (@FCBarcelona) August 24, 2023
ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് പെഡ്രി. അദ്ദേഹത്തിന്റെ പരിക്ക് സാവിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒന്ന് തന്നെയാണ്. പക്ഷേ മധ്യനിരയിൽ മറ്റുള്ള ഓപ്ഷനുകളും അദ്ദേഹത്തിന് ലഭ്യമാണ്.ഡി യോങ്,ഗുണ്ടോഗൻ,ഗാവി,റോമിയു എന്നിവരുടെ സാന്നിധ്യം ബാഴ്സക്ക് ആശ്വാസം നൽകുന്ന ഒന്നുതന്നെയാണ്.വിയ്യാറയൽ,ഒസാസുന എന്നിവരാണ് അടുത്ത രണ്ടു മത്സരങ്ങളിൽ ബാഴ്സയുടെ എതിരാളികൾ. ആ രണ്ടു മത്സരങ്ങളും പെഡ്രിക്ക് നഷ്ടമാകും.
അതിനുശേഷമാണ് ഇന്റർനാഷണൽ ബ്രേക്ക് വരുന്നത്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ ജോർജിയ,സൈപ്രസ് എന്നിവർക്കെതിരെയാണ് സ്പെയിൻ കളിക്കുന്നത്.ഈ രണ്ട് യൂറോ യോഗ്യതാ മത്സരങ്ങളിലും പെഡ്രി ഉണ്ടാവില്ല. അതിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിക്കുമോ എന്നുള്ളതാണ് കാത്തിരുന്ന കാണേണ്ട കാര്യം.