മെസ്സിയെ ചില സമയങ്ങളിൽ തടയാനാവില്ല,കളിയുടെ ഗതി നിർണയിച്ചത് അദ്ദേഹമാണ്:നാഷ്വിൽ കോച്ച്
ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ നാഷ്വിൽ എസ്സിയെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്. പതിവുപോലെ മെസ്സി ഫൈനൽ മത്സരത്തിലും ഗോൾ നേടിയിരുന്നു. ഒരു തകർപ്പൻ ഗോളായിരുന്നു മെസ്സിയിൽ നിന്നും പിറന്നത്.
ഏതായാലും മത്സരശേഷം ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് നാഷ്വിൽ എസ്സി പരിശീലകനായ ഗാരി സ്മിത്ത് രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയുടെതായ നിമിഷങ്ങളിൽ മെസ്സിയെ തടയാൻ സാധിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഫൈനൽ മത്സരത്തിന്റെ നിർണയിച്ചത് ലയണൽ മെസ്സിയാണെന്നും സമിത്ത് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Messi has now won trophies on 4 major continents:
— FCB Albiceleste (@FCBAlbiceleste) August 21, 2023
✅Asia – World Cup, Olympic Gold
✅Europe – La Liga, Ligue 1, UCL, U20 WC, etc.
✅South America – Copa America
✅North America – Leagues Cup🆕
We don't just conquer countries, we conquer continents. 🐐GOAT FC pic.twitter.com/Mo5DO9Kf9f
” ഞാൻ ആദ്യമായാണ് തൊട്ടടുത്ത് നിന്നുകൊണ്ട് ലയണൽ മെസ്സിയുടെ മത്സരം കാണുന്നത്. ഞാൻ ഇപ്പോൾ എടുത്തുമാറ്റാൻ ആഗ്രഹിക്കുന്നത് ചില സമയങ്ങളിൽ അദ്ദേഹത്തെ തടയാൻ സാധിക്കില്ല.അത് എല്ലാ സമയത്തും ഉണ്ടാവില്ല. അദ്ദേഹത്തിന്റെതായ ചില നിമിഷങ്ങളിൽ വളരെ അസാധ്യമായ രീതിയിൽ അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തിരിക്കും. അതിന് ഉദാഹരണം ഈ ഫൈനലിലെ ഗോൾ തന്നെയാണ്.ഒരു സാധ്യതയും ഇല്ലാത്ത ഇടത്തുനിന്നാണ് അദ്ദേഹം അവിശ്വസനീയമായ രീതിയിൽ ഗോൾ നേടിയത്.അദ്ദേഹത്തിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ലയണൽ മെസ്സി അവരുടെ ടീമിൽ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടുമായിരുന്നു ” ഇതാണ് നാഷ്വിൽ കോച്ച് പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം മെസ്സി പുറത്തെടുത്തത്.എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. ആകെ 10 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. കൂടാതെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ടോപ് സ്കോറർക്കുള്ള പുരസ്കാരവും മെസ്സിയാണ് സ്വന്തമാക്കിയത്.