മെസ്സിയുടെ ഷോട്ട് ഗോൾ വഴങ്ങി,ഫിലാഡൽഫിയ ഗോൾകീപ്പർക്ക് പരിഹാസം!

ലീഗ്സ് കപ്പിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ ഫിലാഡൽഫിയക്കെതിരെ തകർപ്പൻ വിജയം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മയാമി മത്സരത്തിൽ വിജയിച്ചത്. ലയണൽ മെസ്സി ഈ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. വിജയത്തോടുകൂടി ഇന്റർ മയാമി ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ ഇരുപതാം മിനിട്ടിലായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. 30 വാര അകലെ നിന്ന് മെസ്സി തൊടുത്ത നിലം പറ്റേയുള്ള ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ഗോളായി മാറുകയായിരുന്നു. അത്രയും ദൂരെ നിന്നുള്ള പവർ കുറഞ്ഞ ഒരു ഷോട്ട് തടുക്കാനാവാത്തതിൽ ഫിലാഡൽഫിയ ഗോൾകീപ്പറായ ആൻഡ്രേ ബ്ലേക്കിന് വലിയ വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു.

പ്രത്യേകിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ ഗോൾകീപ്പർക്ക് പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നത്. കൂടാതെ MLS ലെ ഡിഫൻസിനും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ മുൻ അമേരിക്കൻ താരമായിരുന്നു ട്വൽമാൻ ഇപ്പോൾ ഈ ഗോൾകീപ്പറെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.MLS ലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം മൂന്ന് തവണ നേടിയ താരമാണ് ആൻഡ്രേയെന്നും ഒരു ഗോൾ വഴങ്ങിയതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാൻ പാടില്ല എന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതായാലും നിലവിൽ അമേരിക്കയിൽ വളരെ ഈസിയായി കൊണ്ടാണ് മെസ്സി കളിക്കുന്നത്. ആറുമത്സരങ്ങളിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.9 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. ഇനി നടക്കുന്ന ഫൈനൽ മത്സരത്തിൽ നാഷ് വില്ലയാണ് മയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *