മെസ്സി ട്രാൻസ്ഫറിനെ ചോദ്യം ചെയ്ത ഡച്ച് ഗോൾകീപ്പറെ പുറത്താക്കി ഇന്റർ മിയാമി.

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിലേക്ക് വന്നതോടുകൂടി ക്ലബ്ബിന്റെയും അമേരിക്കൻ ലീഗിന്റെയും പ്രശസ്തി വാനോളം ഉയർന്നിരുന്നു. മാത്രമല്ല മെസ്സി തകർപ്പൻ പ്രകടനം നടത്തുന്നതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ ഇന്റർ മിയാമിയെ കൂടി ശ്രദ്ധിക്കുന്നുണ്ട്.മെസ്സി കളിച്ച നാലു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചിരുന്നു.ഏഴു ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ കളികളിൽ നിന്നും മെസ്സിയുടെ സമ്പാദ്യം.

എന്നാൽ ലയണൽ മെസ്സി വരുന്നതിനു മുന്നേ തന്നെ അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനെ ചോദ്യം ചെയ്ത താരമാണ് ഇന്റർമിയാമിയുടെ ഡച്ച് ഗോൾകീപ്പറായ നിക്ക് മാർസ്മാൻ.എന്നാൽ അതിപ്പോൾ താരത്തിന് തന്നെ തിരിച്ചടിയായിട്ടുണ്ട്.എന്തെന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുകൊണ്ട് ഇന്റർ മിയാമി ഇപ്പോൾ അദ്ദേഹത്തെ ക്ലബ്ബിൽ നിന്നും പുറത്താക്കി. കഴിഞ്ഞ ജോൺ മാസത്തിലായിരുന്നു ഈ ഗോൾകീപ്പർ വിവാദ പരാമർശം നടത്തിയിരുന്നത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ കൊണ്ടുവരാൻ ഇന്റർ മിയാമി എന്ന ഈ ക്ലബ്ബ് തയ്യാറായിട്ടില്ല എന്ന് ഞാൻ പേഴ്സണലി കരുതുന്നു.കാരണം ഞങ്ങൾക്കുള്ളത് ഒരു താൽക്കാലികമായ സ്റ്റേഡിയമാണ്. ആരാധകർക്ക് ഗ്രൗണ്ട് കയ്യേറാൻ കഴിയും.ഇവിടെ ഗേറ്റ് പോലുമില്ല. മാത്രമല്ല ഒരു സെക്യൂരിറ്റിയും ഇല്ലാതെയാണ് ഞങ്ങൾ സ്റ്റേഡിയം വിട്ടു പോകാറുള്ളത്.മെസ്സിയെ കൊണ്ടുവരാൻ അവർ റെഡിയായിട്ടില്ല. പക്ഷേ മെസ്സി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ഗോൾകീപ്പർ പറഞ്ഞിരുന്നത്.

ഈ പ്രസ്താവന അദ്ദേഹത്തിന്റെ തന്നെ തിരിച്ചടിയായിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.നിലവിൽ ഈ ഗോൾകീപ്പർ ഫ്രീ ഏജന്റായി. ക്ലബ്ബിനകത്ത് നിന്നുകൊണ്ട് ക്ലബ്ബിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് അദ്ദേഹത്തിന് ഇപ്പോൾ വിനയായിരിക്കുന്നത്. ഏതായാലും മെസ്സി വന്നതോടുകൂടി ഇന്റർ മിയാമി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *