ടിക്കറ്റ് വില കുത്തനെ കൂട്ടി,ഇന്റർ മിയാമിക്ക് പണി കിട്ടുമോ?

സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് ഇന്റർ മിയാമിക്ക് വേണ്ടി പുറത്തെടുക്കുന്നത്. 3 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്റർമിയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ അതിവേഗത്തിൽ വിറ്റു പോകുന്നുണ്ട്.മാത്രമല്ല ഇന്റർമിയാമി തങ്ങളുടെ സ്റ്റേഡിയം കപ്പാസിറ്റി ഉയർത്തുകയും ചെയ്തിരുന്നു.

ഇതിനൊക്കെ പുറമേ വലിയ രൂപത്തിൽ ടിക്കറ്റിന്റെ വില ഇന്റർ മിയാമി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ മെസ്സി എഫക്റ്റിന്റെ ഭാഗമായി കൊണ്ട് ടിക്കറ്റുകൾ വിറ്റ് തീരുന്നുണ്ട്. പക്ഷേ ഈ വില വർദ്ധിപ്പിച്ചത് ഭാവിയിൽ ഇന്റർമിയാമിക്ക് ഒരു പ്രശ്നമാവാൻ സാധ്യതയുണ്ട് എന്നുള്ള ഒരു നിരീക്ഷണം മിയാമി യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് അസോസിയേറ്റ് പ്രൊഫസറായ അയ്ക്ക കയ പങ്കുവെച്ചിട്ടുണ്ട്.അതായത് ഭാവിയിൽ ടിക്കറ്റുകൾ വിറ്റഴിയാത്ത ഒരു സാഹചര്യം ഇന്റർ മിയാമിക്കു നേരിടേണ്ടി വന്നേക്കാം എന്നുള്ള ഒരു മുന്നറിയിപ്പാണ് ഇവർ നൽകുന്നത്.

ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തിലെ ടിക്കറ്റുകളുടെ വില ഒരു ലക്ഷത്തി പതിനായിരം ഡോളർ വരെ ഉയർന്നിരുന്നു. പക്ഷേ സ്ഥിരമായി ഇത്രയധികം ആളുകൾ ഈ വിലയും കൊടുത്തുകൊണ്ട് ഫുട്ബോൾ കാണാനുള്ള സാധ്യത കുറവാണ് എന്നാണ് ഇവർ പറയുന്നത്. പ്രത്യേകിച്ച് സൗത്ത് ഫ്ലോറിഡയിലെ സാമ്പത്തിക അസമത്വം ഇതിനൊരു കാരണമാണ്.എല്ലാവർക്കും ഇത്രയധികം വില നൽകിക്കൊണ്ട് ഓരോ മത്സരങ്ങളും കാണാൻ സാധിക്കില്ല.

കൂടാതെ കാലക്രമേണ ആരാധകർക്ക് താൽപര്യം കുറഞ്ഞു വരാനുള്ള ഒരു സാധ്യതയും ഇവർ പങ്കുവെക്കുന്നുണ്ട്. ഏതായാലും നിലവിൽ ഇന്റർ മിയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റിന് വൻ ഡിമാൻഡ് ആണെങ്കിലും ഭാവിയിൽ അത് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. ഇന്റർ മിയാമിക്ക് തങ്ങളുടെ മുഴുവൻ ടിക്കറ്റുകളും ഇതുവരെ വിറ്റു തീർക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ ഭാവിയിൽ അത് പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് അവർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *