വീണ്ടും ഇരട്ട ഗോൾ,മിയാമിയിൽ പൊളിച്ചടുക്കി ലയണൽ മെസ്സി!
ഇന്ന് ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒർലാന്റോ സിറ്റിയെ ഇന്റർ മിയാമി പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഇന്റർ മിയാമിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
രണ്ട് ഗോളുകളാണ് മെസ്സി മത്സരത്തിൽ നേടിയത്.മത്സരത്തിന്റെ ഏഴാം മിനിട്ടിലായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. റോബ് ടൈലർ ആയിരുന്നു അസിസ്റ്റ് നൽകിയത്. പിന്നീട് ഒർലാന്റോ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർട്ടിനസ് പെനാൽറ്റിയിലൂടെ ഇന്റർമിയാമിക്ക് ലീഡ് നേടിക്കൊടുത്തു.
പിന്നീട് 72 മിനുട്ടിലാണ് ലയണൽ മെസ്സിയുടെ രണ്ടാമത്തെ ഗോൾ വരുന്നത്.ജോസഫ് മാർട്ടിനസ് ആയിരുന്നു ഇതിന്റെ അസിസ്റ്റ്. ഇതോടുകൂടി മിയാമി വിജയം ഉറപ്പിക്കുകയായിരുന്നു.ലീഗ്സ് കപ്പിൽ അടുത്തഘട്ടത്തിലേക്ക് മുന്നേറാൻ മിയാമിക്ക് ഇതോടുകൂടി കഴിഞ്ഞു.
📊 | Leo Messi since joining Inter Miami :
— PSG Chief (@psg_chief) August 3, 2023
3 Games 👕
3 Wins ✔️
0 Loss ❌
5 Goals ⚽️
1 Assist 🅰️
𝐆𝐑𝐄𝐀𝐓𝐍𝐄𝐒𝐒 𝐎𝐍 𝐀𝐍𝐎𝐓𝐇𝐄𝐑 𝐋𝐄𝐕𝐄𝐋🐐 pic.twitter.com/A06ofEaCMl
ലയണൽ മെസ്സിക്ക് ഒരു കിടിലൻ തുടക്കമാണ് ഇന്റർ മിയാമിയിൽ ഇപ്പോൾ ലഭിച്ചിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ കളിച്ച മെസ്സി 5 ഗോളുകൾ നേടി കഴിഞ്ഞു.കൂടാതെ ഒരു അസിസ്റ്റുമുണ്ട്. മാത്രമല്ല ഈ മൂന്നു മത്സരങ്ങളിലും വിജയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മിയാമി പരാജയപ്പെട്ടിട്ടില്ല.മെസ്സിയുടെ സാന്നിധ്യം എല്ലാ അർത്ഥത്തിലും അവർക്ക് ഗുണകരമായി.