ആദ്യ മത്സരത്തിനു ശേഷം എല്ലാവർക്കും മെസ്സിയുടെ വക സമ്മാനം, തുറന്ന് പറഞ്ഞ് സഹതാരം.
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ തന്റെ തുടക്കം അതിഗംഭീരമാക്കിയിട്ടുണ്ട്.ആദ്യ മത്സരത്തിൽ തന്നെ ഇന്റർമിയാമി ആരാധകരുടെ മനം നിറക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി ഫ്രീകിക്കിലൂടെ വിജയ ഗോൾ നേടിക്കൊണ്ടാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.
അതായത് അറ്റ്ലാൻ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി വിജയിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മെസ്സി തന്നെയാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഈ രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മെസ്സി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
ലയണൽ മെസ്സിയുടെ സഹതാരമായ ഡി ആൻഡ്രേ എഡ്ലിൻ ഇപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി തന്റെ അരങ്ങേറ്റത്തിന് ശേഷം ഇന്റർ മിയാമിയിലെ എല്ലാ താരങ്ങൾക്കും ഒരു ഹെഡ് ഫോൺ സമ്മാനമായി നൽകി എന്നാണ് എഡ്ലിൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣DeAndre Yedlin :
— PSG Chief (@psg_chief) July 26, 2023
"Leo Messi gifted all the players 'pink and black Beats by Dre headphones' after his first game with the team "
🐐 pic.twitter.com/ewzutZgy4g
” ടീമിനോടൊപ്പമുള്ള ആദ്യ മത്സരം അവസാനിച്ചതിനുശേഷം ലയണൽ മെസ്സി ഇന്റർ മിയാമിയിലെ എല്ലാ താരങ്ങൾക്കും സമ്മാനം നൽകിയിട്ടുണ്ട്.ബീറ്റ്സ് ബൈ ഡ്രീയുടെ ഹെഡ് ഫോണുകളാണ് ലയണൽ മെസ്സി സമ്മാനമായി കൊണ്ട് നൽകിയിട്ടുള്ളത്. ഇന്റർ മിയാമിയുടെ നിറമായ പിങ്കും ബ്ലാക്കും ചേർന്ന ഹെഡ് ഫോണുകളായിരുന്നു അവ” ഇതാണ് മെസ്സിയുടെ സഹതാരം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി എത്രത്തോളം ഇന്റർ മിയാമിയുമായി ഇഴകിച്ചേർന്നു എന്നതിന്റെ തെളിവുകളാണ് ഇത്. രണ്ട് മത്സരങ്ങൾ മാത്രം ക്ലബ്ബിന് വേണ്ടി കളിച്ച മെസ്സി നാല് ഗോളുകളിൽ പങ്കാളിത്തം വഹിച്ചു കഴിഞ്ഞു.എവിടെയായാലും മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് മെസ്സി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.