സിറ്റിയുടെ സൂപ്പർ താരത്തെ സ്വന്തമാക്കണം, വമ്പൻ ഓഫറുമായി അൽ അഹ്ലി.
സൗദി അറേബ്യൻ ക്ലബ്ബുകൾ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സൂപ്പർതാരങ്ങളെ അവർ സ്വന്തമാക്കി കഴിഞ്ഞു. വമ്പൻമാരായ അൽ അഹ്ലിയും ഇതിന്റെ ഭാഗമാണ്. ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ, ഗോൾകീപ്പർ മെന്റി എന്നിവരെ അൽ അഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ അവർ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരം മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസാണ്.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഇപ്പോൾ മികച്ച ഒരു ഓഫർ മാഞ്ചസ്റ്റർ സിറ്റിക്കും താരത്തിനും അൽ അഹ്ലി നൽകിയിട്ടുണ്ട്.32 കാരനായ താരത്തിന് വേണ്ടി 30 മില്യൺ പൗണ്ട് നൽകാൻ അൽ അഹ്ലി തയ്യാറായിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിയാദ് മഹ്റസിന് വമ്പൻ സാലറിയാണ് ഈ ക്ലബ്ബ് ഓഫർ ചെയ്തിട്ടുള്ളത്. അതായത് ഒരു വർഷത്തേക്ക് 25 മില്യൺ പൗണ്ട് താരത്തിന് ഈ സൗദി ക്ലബ്ബിൽ നിന്നും ലഭിക്കും.ഇത് അദ്ദേഹത്തെ ആകർഷിപ്പിക്കുന്നുണ്ട്. പക്ഷേ മാഞ്ചസ്റ്റർ സിറ്റി വിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനമെടുക്കാൻ മഹ്റസിന് സാധിച്ചിട്ടില്ല.
Al Ahli are preparing a £30m bid for Manchester City winger Riyad Mahrez 😳🔵
— TEAMtalk (@TEAMtalk) July 14, 2023
(Athletic)#MCFC #ManCity #EPL pic.twitter.com/pHPBOdhBAU
അതേസമയം താരത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും ഇതുവരെ ഒരു കൃത്യമായ നിലപാടിൽ എത്താൻ കഴിഞ്ഞിട്ടില്ല.മഹ്റസ് ക്ലബ്ബ് വിടാൻ താല്പര്യപ്പെട്ടാൽ ഒരിക്കലും ക്ലബ്ബ് തടസ്സം നിൽക്കില്ല.താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ലഭിച്ചിരിക്കുന്നത് മികച്ച ഒരു ഓഫർ തന്നെയാണ്. പക്ഷേ ഈ ഓഫർ സ്വീകരിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് യാതൊരുവിധ തിടുക്കവുമില്ല. മാഞ്ചസ്റ്റർ സിറ്റിയുടെയും പരിശീലകൻ പെപ്പിന്റെയും പ്രധാനപ്പെട്ട താരമാണ് റിയാദ് മഹ്റസ്. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചു ഗോളുകളും 10 അസിസ്റ്റുകളും ഈയൊരു സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്.