മെസ്സിയില്ലാത്ത മത്സരത്തിന് മെസ്സിയെ കാണാൻ വേണ്ടി 2000 കിലോമീറ്റർ സഞ്ചരിച്ചു വന്നു, ഒടുവിൽ ബാനർ വലിച്ചെറിഞ്ഞ മടക്കം!

സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങൾ സ്വന്തമാക്കിയ വിവരം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി തന്നെ ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു.പക്ഷേ നിലവിൽ മെസ്സി മിയാമിയിൽ എത്തിയിട്ടില്ല. അർജന്റീനയിൽ ഹോളിഡേ ചിലവഴിച്ചു കൊണ്ടിരിക്കുകയാണ് മെസ്സി.വെക്കേഷന് ശേഷമാണ് മെസ്സി ഇന്റർ മിയാമിക്കൊപ്പം ചേരുക.

ലയണൽ മെസ്സിയുടെ പ്രസന്റേഷൻ ചടങ്ങോ അരങ്ങേറ്റമോ ഇതുവരെ നടന്നിട്ടില്ല. എന്തിനേറെ പറയുന്നു മെസ്സിയുടെ സൈനിങ്ങിന്റെ നടപടിക്രമങ്ങൾ പോലും ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്റർ മിയാമി MLS ൽ ഫിലാഡൽഫിയെക്കെതിരെ ഒരു മത്സരം കളിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ഇന്റർ മിയാമി പരാജയപ്പെട്ടത്.

ഫിലാഡൽഫിയയുടെ മൈതാനത്ത് വച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നാൽ ഈ മത്സരം കാണാൻ വേണ്ടി മെസ്സിയുടെ ഒരു ആരാധകൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. യഥാർത്ഥത്തിൽ ലയണൽ മെസ്സിയെ കാണാൻ വേണ്ടിയായിരുന്നു അദ്ദേഹം എത്തിയിരുന്നത്. 2000 കിലോമീറ്ററുകളോളം സഞ്ചരിച്ചു കൊണ്ടാണ് അദ്ദേഹം ഇന്റർ മിയാമിയുടെ ഈ മത്സരം കാണാൻ എത്തിയത്.ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്നുള്ള വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

ഒരു ബാനർ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു, മെസ്സിയെ കാണാൻ വേണ്ടി 1200 മൈലുകൾ സഞ്ചരിച്ചു കൊണ്ടാണ് താൻ വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ബാനറിൽ ഉണ്ടായിരുന്നത്.മത്സരത്തിന് എത്തിയപ്പോഴാണ് മെസ്സി ഇല്ല എന്ന വിവരം അദ്ദേഹം അറിഞ്ഞത്.മാത്രമല്ല മത്സരത്തിൽ ഇന്റർ മിയാമി ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ അദ്ദേഹം ഈ ബാനർ വലിച്ചെറിഞ്ഞുകൊണ്ട് സ്റ്റേഡിയം വിടുകയും ചെയ്തു. അതിന്റെ വീഡിയോ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ലഭ്യവുമാണ്. ഏതായാലും ആരാധകന് പറ്റിയ ഈ അമളി വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *