മഴയുള്ള തണുത്ത കാലാവസ്ഥ, മെസ്സി ബുദ്ധിമുട്ടുമായിരുന്നുവോ?റോറി ഡിലാപ് പറയുന്നു!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി.മെസ്സിക്ക് ഇനി ഒന്നും തന്നെ തെളിയിക്കാനില്ല. അത്രയേറെ നേട്ടങ്ങളും പുരസ്കാരങ്ങളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.മെസ്സിയുമായി ബന്ധപ്പെട്ട താരതമ്യങ്ങളും ചർച്ചകളുമൊക്കെ ഫുട്ബോൾ ലോകത്ത് സജീവമാണ്.
Lionel Messi arrived to the stadium with his boots in hand.pic.twitter.com/7mj8beSVLs
— Roy Nemer (@RoyNemer) June 24, 2023
2006 മുതൽ 2013 വരെ പ്രീമിയർ ലീഗ് ക്ലബ്ബ് ആയിരുന്ന സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റോറി ഡിലാപ്.സ്റ്റോക്കിലെ കാലാവസ്ഥ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള ഒന്നാണ്. മഴ പെയ്യുന്ന, മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥ സ്റ്റോക്കിൽ ഉണ്ടാവാറുണ്ട്. അത്തരമൊരു കാലാവസ്ഥയിൽ ലയണൽ മെസ്സി അന്ന് സ്റ്റോക്കിനെതിരെ കളിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ടുമായിരുന്നുവോ എന്നുള്ള ഒരു റോറിയോട് ചോദിച്ചിരുന്നു. അതിനുള്ള ഒരു മറുപടി അദ്ദേഹം പറഞ്ഞിട്ടുണ്ട് റോറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Messi with a hattrick already in the first half 😂⚽️⚽️⚽️
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 24, 2023
pic.twitter.com/4aTm6tDNTu
” ഒരിക്കലും ഞാൻ അങ്ങനെ കരുതുന്നില്ല.അന്ന് പല സൂപ്പർതാരങ്ങൾക്കും ഞങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി എന്നുള്ളതൊക്കെ ശരിയാണ്. പക്ഷേ നമ്മൾ സംസാരിക്കുന്നത് ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ചാണ്. അദ്ദേഹം എല്ലാവരെക്കാളും മുകളിൽ നിൽക്കുന്ന ഒരു എലൈറ്റ് താരമാണ്.മറ്റൊരു ലെവലിലാണ് ഉള്ളത്. ഏത് കാലാവസ്ഥയായാലും ഏത് സ്ഥലമായാലും മെസ്സിയെ പോലെയുള്ള താരങ്ങൾ അവിടെ മികച്ച പ്രകടനം നടത്തുക തന്നെ ചെയ്യും ” ഇതാണ് റോറി പറഞ്ഞിട്ടുള്ളത്.
Lionel Messi scores the chip goal!pic.twitter.com/3Xw97bsuju
— Roy Nemer (@RoyNemer) June 24, 2023
ഏതായാലും ലയണൽ മെസ്സി പുതിയ ഒരു വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പാരീസിനോട് വിടപറഞ്ഞ മെസ്സി അമേരിക്കയിലേക്കാണ് ചേക്കേറിയിട്ടുള്ളത്.ഇനിമുതൽ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി കളിക്കുക.
Leo Messi with a model of the World Cup, Copa America and Finalisma.🏆🏆🏆🇦🇷pic.twitter.com/Cx2colkGfo
— Albiceleste News 🏆 (@AlbicelesteNews) June 25, 2023