അടുത്ത വർഷത്തെ കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്‌സി പുറത്തായി.

അടുത്ത വർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണ്ണമെന്റ് അരങ്ങേറുന്നത്. 2024 ജൂൺ ഇരുപതാം തീയതി മുതൽ ജൂലൈ 14ആം തീയതി വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറുക. 16 ടീമുകളാണ് ആകെ പങ്കെടുക്കുക. ലാറ്റിൻ അമേരിക്കയിൽ നിന്ന് 10 ടീമുകളും ആറ് ടീമുകൾ കോൺകകാഫിൽ നിന്നുമായിരിക്കും ഉണ്ടാവുക.

നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നുള്ളത് തന്നെയായിരിക്കും. 2021ലെ കോപ്പ അമേരിക്ക കിരീടം ബ്രസീലിനെ തോൽപ്പിച്ചായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. അതിനുശേഷം ഖത്തർ വേൾഡ് കപ്പും നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് സ്കലോണിക്ക് കീഴിൽ അർജന്റീന നടത്തുന്നത്.

ഏതായാലും 2024ലെ കോപ്പ അമേരിക്കക്കുള്ള അർജന്റീന ജേഴ്സിയുടെ ചിത്രങ്ങൾ ഇപ്പോൾ ലീക്കായിട്ടുണ്ട്. ഫൂട്ടി ഹെഡ് ലൈൻസാണ് ഇത് പുറത്ത് വിട്ടിട്ടുള്ളത്.അർജന്റീനയുടെ ട്രഡീഷണൽ നിറമായ ആകാശ നീലയും വെള്ളയും തന്നെയാണ് ജേഴ്സിയുടെ നിറം. വേൾഡ് കപ്പ് കിരീടനേട്ടത്തിന്റെ ചിഹ്നമായ സ്റ്റാറുകളുടെ കാര്യത്തിൽ മാത്രമാണ് ചെറിയ സ്ഥാന വ്യത്യാസം സംഭവിച്ചിട്ടുള്ളത്. കൂടാതെ ഗോൾഡ് നിറത്തിലാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ലോഗോ ഉള്ളത്.അഡിഡാസാണ് ഈ ജേഴ്‌സി രൂപകൽപ്പന ചെയ്തിട്ടുള്ളത്. വലിയ രൂപത്തിലുള്ള മാറ്റങ്ങൾ ഒന്നും ജേഴ്സിയിൽ അഡിഡാസ് വരുത്തിയിട്ടില്ല.

ഇപ്പോൾ അവസാനിച്ച ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ട് മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവരായിരുന്നു അർജന്റീനയുടെ എതിരാളികൾ. ഇനി സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോർ,ബൊളീവിയ എന്നിവരെയാണ് അർജന്റീന നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *