മറഡോണ,ക്രൈഫ്,പെലെ എന്നിവരെക്കാൾ മുകളിൽ, ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി : പാട്രിക് ക്ലയ് വേർട്ട്
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയതോടുകൂടിയാണ് ലയണൽ മെസ്സിയെ ഫുട്ബോൾ ലോകം സമ്പൂർണ്ണനായി പരിഗണിച്ചു തുടങ്ങിയത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മാറാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി ആരാധകരെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സി തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളൊക്കെ ഫുട്ബോൾ ലോകത്ത് സജീവമാണ്.
എഫ്സി ബാഴ്സലോണയുടെയും ഹോളണ്ടിന്റെയും ഇതിഹാസമായ പാട്രിക് ക്ലെയ് വെർട്ട് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരം മെസ്സിയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിഹാസങ്ങളായ പെലെ,മറഡോണ,ക്രൈഫ് എന്നിവരുടെയൊക്കെ മുകളിലാണ് മെസ്സിയുടെ സ്ഥാനമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.ക്ലെയ് വേർട്ടിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Messi on IG: “Happy Flag Day 🇦🇷” pic.twitter.com/5f2FuZjOfr
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 20, 2023
“മറഡോണ,പെലെ,ക്രൈഫ് എന്നീ ഇതിഹാസങ്ങളോടും ഫുട്ബോളിലെ മറ്റുള്ള ഇതിഹാസങ്ങളോടുമുള്ള എല്ലാവിധ ബഹുമാനത്തോടു കൂടെയും പറയട്ടെ, ലയണൽ മെസ്സിയുടെ നേട്ടങ്ങൾ അദ്ദേഹത്തെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാക്കി മാറ്റുന്നു.വേൾഡ് കപ്പും കോപ്പ അമേരിക്കയും അദ്ദേഹം നേടിയിട്ടുണ്ട്,നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു ഫുട്ബോൾ താരം നേടാൻ ആഗ്രഹിക്കുന്ന എല്ലാ കിരീടങ്ങളും മെസ്സി നേടി കഴിഞ്ഞു.ഇതിനൊക്കെ പുറമേ വ്യക്തിഗത അവാർഡുകൾ നിരവധി. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അത് മെസ്സി തന്നെയാണ് ” ഇതാണ് ക്ലെയ് വേർട്ട് പറഞ്ഞിട്ടുള്ളത്.
800ൽ പരം ഗോളുകൾ തന്റെ കരിയറിൽ നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. പക്ഷേ മെസ്സി ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറഞ്ഞു കഴിഞ്ഞു. ഇനി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുക. ഇത്രവേഗത്തിൽ മെസ്സി യൂറോപ്പ് വിട്ടത് ആരാധകർക്ക് നിരാശ നൽകിയ കാര്യമാണ്.