ഇതൊരു സ്വപ്നമാണെങ്കിൽ ഒരിക്കലും എന്നെ വിളിച്ചുണർത്തരുത് : അരങ്ങേറ്റത്തിന് ശേഷം ഗർനാച്ചോ
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി,ജർമ്മൻ പെസല്ല എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ചൈനയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.
ഈ മത്സരത്തിൽ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന് പകരമായി കൊണ്ടാണ് ഗർനാച്ചോ കളിക്കളത്തിലേക്ക് എത്തിയത്.അർജന്റീനയുടെ സീനിയർ ടീമിന് വേണ്ടി ആദ്യമായാണ് ഗർനാച്ചോ കളത്തിലിറങ്ങുന്നത്. ഇതിന്റെ സന്തോഷം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തന്റെ അരങ്ങേറ്റത്തിന്റെ പല ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.വളരെ മനോഹരമായ ഒരു ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്.ഇതൊരു സ്വപ്നമാണെങ്കിൽ എന്നെ ഒരിക്കലും ഇതിൽ നിന്നും വിളിച്ചുണർത്തരുത് എന്നാണ് ഗർനാച്ചോ ക്യാപ്ഷനായി കൊണ്ട് നൽകിയിരിക്കുന്നത്. അതേസമയം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് ഗർനാച്ചോയെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Emiliano Martínez after Argentina win: “Garnacho is a little star”. https://t.co/yBrv5mH0QZ pic.twitter.com/u4o6mrmIDF
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 15, 2023
“ഗർനാച്ചോ വളരെയധികം താഴ്മയുള്ള ഒരു വ്യക്തിയാണ്. മാത്രമല്ല ഒരുപാട് ആഗ്രഹങ്ങളും അദ്ദേഹത്തിനുണ്ട്. അധികം ഒന്നും സംസാരിക്കാതെ കൂടുതൽ വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരുപാട് അഭിനിവേശത്തോടുകൂടിയാണ് അദ്ദേഹം ഇവിടെ കളിക്കുന്നത്.ഗർനാച്ചോ ഒരു ലിറ്റിൽ സ്റ്റാർ ആണ്. അദ്ദേഹം ഞങ്ങൾക്ക് ഭാവിയിൽ ഒരുപാട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു “ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം നടത്താൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു.അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഇൻഡോനേഷ്യയാണ്. ഡി മരിയയുടെ അഭാവത്തിൽ ഗർനാച്ചോ സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.