‘ഇനിമുതൽ ഞാൻ ഇന്റർ മിയാമി ഫാൻ’

തന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഇന്റർ മിയാമിയാണ് വിജയിച്ചത്. ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

പക്ഷേ തന്റെ തീരുമാനത്തിൽ താൻ ഹാപ്പിയാണ് എന്നുള്ളത് മെസ്സിയുടെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്. മെസ്സി വന്നതോടുകൂടി ഇന്റർ മിയാമിയുടെ ആരാധക പിന്തുണ ഏറെ വർദ്ധിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സിനെ സമ്പാദിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയയും ഇന്നലെ മുതൽ ഇന്റർ മിയാമിയുടെ ആരാധകനാണ്.അത് അദ്ദേഹം തന്നെ തുറന്നു പറഞ്ഞ കാര്യമാണ്.ചിക്കി ടാപ്പിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലിയോ.. നീ എവിടെ പോയാലും ഞങ്ങൾ നിന്നെ പിന്തുടരും..നീ ഹാപ്പിയാണെങ്കിൽ ഞങ്ങളെല്ലാവരും ഹാപ്പിയാണ്.. ഇന്നുമുതൽ ഇന്റർ മിയാമിക്ക് ഒരു പുതിയ ആരാധകനുണ്ട്.. അത് ഞാനാണ് ” ഇതാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ടാപ്പിയ വ്യക്തമാക്കിയിട്ടുള്ളത്.

ലയണൽ മെസ്സിയുടെ കടുത്ത ആരാധകരൊക്കെ ഇതിന് സമാനമായ ഒരു സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നു പോകുന്നത്.ഇനി ഇന്റർ മിയാമിക്ക് വേണ്ടി കൈയ്യടിക്കാനും ആർപ്പുവിളിക്കാനും ലയണൽ മെസ്സിയുടെ ആരാധകർ കൂടിയുണ്ടാവും. അമേരിക്കയിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം മെസ്സി വർഷങ്ങൾക്ക് മുന്നേ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയുള്ള. പക്ഷേ അത് ഇത്ര പെട്ടെന്നാവും എന്നുള്ളത് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *