ഞാൻ ഇനി മിയാമിയിൽ കളിക്കും:മറ്റു യൂറോപ്പ്യൻ ക്ലബ്ബുകളെ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി ലയണൽ മെസ്സി.
അങ്ങനെ ലയണൽ മെസ്സി തന്നെ നേരിട്ട് തുറന്നു പറഞ്ഞിരിക്കുന്നു, താൻ ഇനി അടുത്ത സീസണിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കും എന്നുള്ള കാര്യം.തന്റെ ഭാവിയുമായി ബന്ധപ്പെട്ടുകൊണ്ട് പ്രമുഖ മാധ്യമമായ സ്പോർട്ടിനു ലയണൽ മെസ്സി ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ നൽകിയിരുന്നു.ഈ അഭിമുഖത്തിലാണ് താൻ ഇനി ഇന്റർ മിയാമിയിലേക്കാണ് പോകുന്നത് എന്നുള്ള കാര്യം ലയണൽ മെസ്സി തന്നെ തുറന്നു പറഞ്ഞത്.
ഇന്നലെത്തന്നെ മാധ്യമപ്രവർത്തകർ എല്ലാവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലയണൽ മെസ്സിയെ തങ്ങൾ സ്വന്തമാക്കി എന്നുള്ള കാര്യം ഇന്റർമിയാമിയും ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് താൻ ബാഴ്സലോണയെയും യൂറോപ്യൻ ക്ലബ്ബുകളെയും തഴഞ്ഞുകൊണ്ട് ഇന്റർമിയാമിയെ തിരഞ്ഞെടുത്തു എന്നുള്ളതിന്റെ കാരണം മെസ്സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi's European club career by numbers:
— Squawka (@Squawka) June 7, 2023
◉ 853 games
◉ 704 goals
◉ 303 assists
◉ 37 trophies
Barça was the only club that could have convinced him to stay. 💔 pic.twitter.com/DWVZ4Wtkfc
” മിയാമിമിയിലേക്ക് പോകാനുള്ള തീരുമാനം ഞാൻ എടുത്തു കഴിഞ്ഞു.പക്ഷേ 100% ക്ലോസ്ഡ് ആയിട്ടില്ല. ഇനിയും ചില വർക്കുകൾ അവശേഷിക്കുന്നുണ്ട്.പക്ഷേ അങ്ങോട്ട് പോകാൻ തന്നെയാണ് ഞാൻ തീരുമാനം എടുത്തിട്ടുള്ളത്.എനിക്ക് മറ്റുള്ള യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു.കാരണം ഞാൻ അതൊന്നും പരിഗണിച്ചിട്ടില്ല.കാരണം യൂറോപ്പിൽ തുടരുകയാണെങ്കിൽ ഞാൻ ബാഴ്സലോണക്ക് വേണ്ടിയാണ് കളിക്കാൻ ആഗ്രഹിച്ചത്. ബാഴ്സയിലേക്ക് തിരിച്ചു പോകാൻ പറ്റാത്തതുകൊണ്ട് ഞാൻ യൂറോപ്പ് തന്നെ വിടാൻ തീരുമാനിക്കുകയാണ് “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
853 മത്സരങ്ങളാണ് യൂറോപ്പ്യൻ കരിയറിൽ മെസ്സി കളിച്ചിട്ടുള്ളത്. 704 ഗോളുകളും 303 അസിസ്റ്റുകളും മെസ്സി യൂറോപ്യൻ കരിയറിൽ നേടി. 37 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.