ഒടുവിൽ ഫാബ്രിസിയോയും സ്ഥിരീകരിച്ചു,മെസ്സി ഇന്റർ മിയാമിയിലേക്ക് തന്നെ!

സൂപ്പർതാരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചു കഴിഞ്ഞു എന്നുള്ളത് ഒരുപാട് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.ട്രാൻസ്ഫർ ലോകം ഒന്നടങ്കം ആ വാർത്തയാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിക്ക് ബാഴ്സലോണയിലുള്ള വിശ്വാസം നഷ്ടമായെന്നും താൻ ഇന്റർമിയാമിയിലേക്ക് പോവുകയാണ് എന്നുള്ള കാര്യം മെസ്സിയുടെ ക്യാമ്പ് ബാഴ്‌സയെ അറിയിച്ചു എന്നുമാണ് ഗില്ലം ബലാഗ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി അടുത്ത സീസണിൽ കളിക്കും എന്ന കാര്യമാണ് ഫാബ്രിസിയോ സ്ഥിരീകരിച്ചിട്ടുള്ളത്.വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ ലയണൽ മെസ്സി ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തും.എഫ്സി ബാഴ്സലോണയിലേക്ക് പോകാനുള്ള എല്ലാ വഴികളും അടയുകയായിരുന്നു.

അൽ ഹിലാലിനെ നേരത്തെ തന്നെ മെസ്സി നിരസിച്ചിരുന്നു.ഏതായാലും മെസ്സിയുടെ ഇന്റർ മിയാമി കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനി പുറത്തേക്ക് വരേണ്ടതുണ്ട്. ലയണൽ മെസ്സിയെ ഇനി നമുക്ക് അമേരിക്കയിൽ കാണാം എന്നുള്ളത് ഉറപ്പായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *