നമ്മൾ പരമാവധി ശ്രമിച്ചു:മെസ്സിക്ക് നെയ്മറുടെ വിടവാങ്ങൽ മെസ്സേജ്.

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറഞ്ഞു കഴിഞ്ഞു. ഇന്നലെ നടന്ന മത്സരമായിരുന്നു പിഎസ്ജി ജേഴ്സിയിലെ മെസ്സിയുടെ അവസാനത്തെ മത്സരം.മെസ്സിയുടെ പുതിയ ക്ലബ്ബ് ഏതാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.ഉടൻതന്നെ ഭാവിയുടെ കാര്യത്തിൽ മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുക്കും.

ലയണൽ മെസ്സിയെ പിഎസ്ജിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് സുഹൃത്തായ നെയ്മർ ജൂനിയർ. രണ്ടു വർഷത്തിനുശേഷം മെസ്സി ക്ലബ്ബ് വിട്ടു പോകുമ്പോൾ ഒരു സ്നേഹ സന്ദേശം നെയ്മർ തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നമ്മൾ കരുതിയ പോലെ കാര്യങ്ങൾ നടന്നില്ല എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സഹോദരാ..നമ്മൾ കരുതിയ പോലെയല്ല ഇവിടെ കാര്യങ്ങൾ നടന്നത്..പക്ഷേ നാം നമ്മുടെ പരമാവധി ശ്രമിച്ചു കഴിഞ്ഞു..ഒരു രണ്ടുവർഷം കൂടി നിങ്ങളോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞത് വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്..നിങ്ങളുടെ പുതിയ സ്റ്റേജിന് എല്ലാവിധ ആശംസകളും.. എപ്പോഴും സന്തോഷവാനായിരിക്കൂ..I Love You “ഇതാണ് നെയ്മർ കുറിച്ചിരിക്കുന്നത്.

നെയ്മർ ജൂനിയറും ഈ സീസണിന് ശേഷം പിഎസ്ജി വിടും എന്നുള്ള റൂമറുകൾ സജീവമാണ്.ഏതായാലും നെയ്മറും മെസ്സിയും തമ്മിലുള്ള കൂട്ടുകെട്ട് പിരിയുന്നത് ആരാധകർക്ക് സങ്കടമുണ്ടാക്കുന്ന കാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *