എപ്പോഴും നമ്മൾ നേടിയാൽ ശരിയാവില്ലല്ലോ, മറ്റുള്ളവർക്കും അവസരം നൽകേണ്ടേ: റയൽ ഇതിഹാസം!
ക്ലബ്ബ് ഫുട്ബോൾ ലോകത്തെ രാജാക്കന്മാരായി കൊണ്ട് ഫുട്ബോൾ ലോകം പരിഗണിക്കുന്ന ക്ലബ്ബാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. 14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഉള്ള ക്ലബ്ബ്. 7 തവണ നേടിയിട്ടുള്ള AC മിലാനാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.
പക്ഷേ ഈ സീസണിൽ റയൽ സെമിഫൈനലിൽ പുറത്താവുകയായിരുന്നു.മാഞ്ചസ്റ്റർ സിറ്റിയോട് ഒരു വലിയ പരാജയം റയലിന് ഏറ്റുവാങ്ങേണ്ടിവന്നു.റയൽ മാഡ്രിഡ് ഇതിഹാസമായ ഹ്യൂഗോ സാഞ്ചസ് ഇതേക്കുറിച്ച് തമാശ രൂപേണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എപ്പോഴും നമ്മൾ നേടിയാൽ ശരിയാവില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ ഇതിഹാസത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ Hugo Sánchez: “Sadly, Real Madrid could not reach another Champions League Final, but we already won enough. so we have to give opportunity to others who have won very little.” pic.twitter.com/ezcCwSE90r
— Madrid Xtra (@MadridXtra) June 2, 2023
” ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല എന്നുള്ളത് തീർച്ചയായും ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ്.പക്ഷേ ആവശ്യത്തിനുള്ളതൊക്കെ നമ്മൾ നേടിക്കഴിഞ്ഞിട്ടുണ്ട്.ഇനി മറ്റുള്ളവർക്ക് നമ്മൾ അവസരം നൽകണം. വളരെ കുറച്ച് കിരീടങ്ങൾ മാത്രം നേടിയ ഒരുപാട് പേർ ഫുട്ബോൾ ലോകത്തുണ്ട് ” ഇതാണ് ഹ്യൂഗോ സാഞ്ചസ് പറഞ്ഞിട്ടുള്ളത്.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ജൂൺ പത്താം തീയതിയാണ് ഈ ഒരു കലാശ പോരാട്ടം നടക്കുക. മാഞ്ചസ്റ്റർ സിറ്റിക്കാണ് ഇത്തവണ എല്ലാവരും ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതുവരെ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സാധിക്കാത്തവരാണ് മാഞ്ചസ്റ്റർ സിറ്റി.