എംബപ്പേ റയലിലും മെസ്സി ബാഴ്സയിലുമെന്ന് സിമയോണി,എംബപ്പേ റയലിനോട് മാപ്പ് പറഞ്ഞതായും റിപ്പോർട്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ഉദ്ദേശിച്ചിരുന്ന താരമാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ.റയലിലേക്ക് വരുമെന്നുള്ള ഉറപ്പ് നൽകിയിരുന്ന എംബപ്പേ പിന്നീട് തീരുമാനം മാറ്റുകയും പിഎസ്ജിയിൽ തന്നെ തുടരുകയുമായിരുന്നു. അടുത്ത വർഷമാണ് പിഎസ്ജിയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.
ഇതിനിടെ സ്പാനിഷ് മാധ്യമങ്ങൾ ചില റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേ റയൽ മാഡ്രിഡ് പ്രസിഡന്റ് ആയ പെരസിനോട് ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്.ആ മാപ്പ് റയൽ മാഡ്രിഡ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല അടുത്ത സീസണിൽ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം എംബപ്പേക്ക് റയലിലേക്ക് തന്നെ എത്തുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എംബപ്പേ റയൽ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള റൂമറുകളോട് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണി പ്രതികരിച്ചിട്ടുണ്ട്.റയലിൽ എംബപ്പേയും ബാഴ്സയിൽ മെസ്സിയും കളിക്കുന്നത് ഫന്റാസ്റ്റിക്കായിരിക്കും എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Diego Simeone: “Do I see Mbappé at Madrid? Yes, Real Madrid always signs the best.” @tjcope #rmalive pic.twitter.com/D2IRpuZ2NJ
— Madrid Zone (@theMadridZone) June 2, 2023
” തീർച്ചയായും കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്തും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.റയൽ മാഡ്രിഡ് എപ്പോഴും മികച്ച താരങ്ങളെ സ്വന്തമാക്കും. ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലും കിലിയൻ എംബപ്പേയിലും റയൽ മാഡ്രിഡിലും എത്തിയാൽ അത് ഫന്റാസ്റ്റിക് ആയിരിക്കും “ഇതാണ് ഡിയഗോ സിമയോണി പറഞ്ഞിട്ടുള്ളത്.
ഈ സീസണിന് ശേഷം പിഎസ്ജി വിടുന്ന മെസ്സി ബാഴ്സയിലേക്ക് എത്തും എന്നുള്ള റൂമറുകൾ സജീവമാണ്.എന്നാൽ എംബപ്പേ അടുത്ത സീസണിൽ പിഎസ്ജിയിൽ തന്നെ തുടരും. അതിനുശേഷം അദ്ദേഹം ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.