മെസ്സിയേക്കാൾ മികച്ചവൻ എംബപ്പേ :ഫാബിയോ കാപ്പെല്ലോ

കായിക ലോകത്തെ ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ലോറിസ് അവാർഡ് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇത് രണ്ടാമത്തെ തവണയാണ് തന്റെ കരിയറിൽ മെസ്സി ലോറിസ് അവാർഡ് കരസ്ഥമാക്കുന്നത്. കൂടാതെ മറ്റാരും തന്നെ ഫുട്ബോൾ ചരിത്രത്തിൽ ലോറിസ് അവാർഡ് സ്വന്തമാക്കിയിട്ടില്ല. വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് മെസ്സിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

ഈ അവാർഡുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ഇറ്റാലിയൻ ഇതിഹാസവും പ്രമുഖ പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.മെസ്സിയെയാണോ എംബപ്പേയെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് മെസ്സി എന്നാണ് കാപ്പെല്ലോ ഉത്തരം നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ ലയണൽ മെസ്സിയെക്കാൾ മികച്ച താരം എംബപ്പേയാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.കാപ്പെല്ലോയുടെ വാക്കുകളെ മാർക്ക റിപോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ലയണൽ മെസ്സിയെയാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹം തന്റെ കരിയറിൽ ഉടനീളം കഴിഞ്ഞ കുറെ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഫന്റാസ്റ്റിക്കാണ്. കഴിഞ്ഞ കുറെ വർഷങ്ങളിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. പക്ഷേ നിലവിൽ കിലിയൻ എംബപ്പേയാണ് മെസ്സിയെക്കാൾ മികച്ച താരം.അദ്ദേഹം വളരെ കരുത്തനാണ്,വളരെ വേഗതയുള്ളവനാണ്,ലക്ഷ്യമുള്ളവനാണ്. പക്ഷേ ലയണൽ മെസ്സിയെ പോലെ ഒരു ഫാന്റസിയോ പ്രശസ്തിയോ അദ്ദേഹത്തിന് ഇല്ല “ഇതാണ് കാപ്പെല്ലോ പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു കിലിയൻ എംബപ്പേ.പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് അത്ര സാധ്യതകൾ ഇല്ല. മറിച്ച് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *