ചെൽസിയുടെ പരിശീലകൻ ആര്? തീരുമാനമാകുന്നു!

മോശം പ്രകടനത്തെ തുടർന്നായിരുന്നു ചെൽസി അവരുടെ പരിശീലകനായ ഗ്രഹാം പോട്ടറെ പുറത്താക്കിയത്. അതിനുശേഷം താൽക്കാലിക പരിശീലകൻ ആയിക്കൊണ്ട് ഫ്രാങ്ക് ലംപാർഡിനെ നിയമിച്ചു. എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.റയലിനോട് പരാജയപ്പെട്ടു കൊണ്ട് അവർ ചാമ്പ്യൻസ് ലീഗിൽ പുറത്തായിരുന്നു.

അടുത്ത സീസണിലേക്ക് ഒരു സ്ഥിര പരിശീലകനെ ചെൽസിക്ക് ആവശ്യമുണ്ട്.ലൂയിസ് എൻറിക്കെ,നഗൽസ്മെൻ എന്നിവരുടെ പേരുകൾ ആയിരുന്നു ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്നത്.പക്ഷേ സ്ഥിതി ഗതികളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.മൗറിസിയോ പോച്ചെട്ടിനോ ചെൽസിയുടെ പരിശീലകൻ ആവാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.

നിലവിൽ പോച്ചെട്ടിനോ ഫ്രീ ഏജന്റാണ്.പിഎസ്ജിയിലേ സ്ഥാനം നഷ്ടമായതിനു ശേഷം അദ്ദേഹം പുതിയ ക്ലബ്ബുകളെ ഒന്നും തിരഞ്ഞെടുത്തിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ച പരിശീലകനാണ് പോച്ചെട്ടിനോ. അതുകൊണ്ടാണ് ചെൽസി അദ്ദേഹത്തെ പരിഗണിക്കുന്നത്. അവസാനത്തെ ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സാധിക്കാത്ത ചെൽസി അവസാനത്തെ നാല് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരുപാട് സൂപ്പർതാരങ്ങളെ വാങ്ങി കൂട്ടിയിട്ടും ചെൽസി മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ ആയിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *