സിദാൻ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു,പിഎസ്ജിയിലേക്കല്ല,മുൻ ക്ലബ്ബിലേക്ക്!

സൂപ്പർ പരിശീലകനായ സിനദിൻ സിദാൻ ഏറെക്കാലമായി ഫ്രീ ഏജന്റാണ്. റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം അദ്ദേഹം മറ്റൊരു ടീമിന്റെ പരിശീലകനായിട്ടില്ല. ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തെയായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത്.

പക്ഷേ അവരുടെ പരിശീലകനായ ദെഷാപ്സ് കോൺട്രാക്ട് പുതുക്കിയതോടുകൂടി സിദാന്റെ മോഹം പൊലിഞ്ഞു.ഇപ്പോൾ അദ്ദേഹം ക്ലബ്ബ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട്.മുമ്പ് താൻ കളിച്ച യുവന്റസിലേക്ക് തിരികെ വരാനാണ് സിദാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.

ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി ഏറെക്കാലമായി സിദാനെ പരിശീലകനായി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹം സമ്മതിച്ചിട്ടില്ല.പിഎസ്ജിയോട് സിദാന് താല്പര്യമില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.

സീസണിന്റെ തുടക്കത്തിൽ യുവന്റസ് മോശം പ്രകടനമായിരുന്നുവെങ്കിലും ഇപ്പോൾ പുരോഗതി കൈവരിച്ചു വരുന്നുണ്ട്.യൂറോപ ലീഗിന്റെ സെമിയിൽ എത്താൻ യുവന്റസിന് സാധിച്ചിട്ടുണ്ട്.അദ്ദേഹത്തെ യുവന്റസ് പരിശീലകൻ ആക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!