അടുത്ത വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കി അർജന്റീന.
വരുന്ന അണ്ടർ 17 വേൾഡ് കപ്പ് നവംബർ പത്താം തീയതിക്കും ഡിസംബർ രണ്ടാം തീയതിക്കും ഇടയിൽ വെച്ചുകൊണ്ടാണ് നടത്താൻ ഫിഫ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ആതിഥേയ രാജ്യം ഏതാണ് എന്നുള്ളത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിനെ ആദ്യം നിശ്ചയിച്ചിരുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം പെറുവിന് ഇതിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.
നിലവിൽ അണ്ടർ 17 സുഡാമേരിക്കാന ചാമ്പ്യൻഷിപ്പ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.മികച്ച പ്രകടനമാണ് അർജന്റീന അണ്ടർ 17 ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം വെനിസ്വേലയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് പരാഗ്വയോട് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.
Argentina qualify for 2023 U17 World Cup. https://t.co/Do8P7bybPT pic.twitter.com/k9ytWwjrVa
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) April 18, 2023
സമനില വഴങ്ങിയെങ്കിലും അണ്ടർ 17 വേൾഡ് കപ്പിനുള്ള യോഗ്യത ഇപ്പോൾ അർജന്റീനയെ കരസ്ഥമാക്കിയിട്ടുണ്ട്. അർജന്റീനയെ രണ്ട് സൗത്ത് അമേരിക്കൻ ടീമുകളാണ് ഇപ്പോൾ യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്.ബ്രസീൽ,ഇക്വഡോർ എന്നിവരാണ് ആ ടീമുകൾ. നിലവിൽ മികച്ച പ്രകടനം നടത്താൻ അർജന്റീനയുടെ ഇവിടെ സാധിക്കുന്നുണ്ട്. റിവർ പ്ലേറ്റിന്റെ സൂപ്പർതാരമായ ക്ലോഡിയോ എച്ചവേരിയാണ് അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരം.
ഇനി രണ്ടു മത്സരങ്ങളാണ് അർജന്റീനക്ക് കളിക്കാനുള്ളത്.ചിരവൈരികളായ ബ്രസീൽ,ഇക്വഡോർ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. അതേസമയം അടുത്ത മാസം നടക്കുന്ന അണ്ടർ 20 വേൾഡ് കപ്പിന് യോഗ്യത നേടാനും അർജന്റീനക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ആതിഥേയ രാജ്യം ഇന്ന് നിലയിലാണ് അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.