മെസ്സി സ്വന്തമാക്കിയിട്ടുള്ളത് നിരവധി അപൂർവ്വ റെക്കോർഡുകൾ, കാത്തിരിക്കുന്നത് അനേകം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്.ലയണൽ മെസ്സിയാണ് ഈ മത്സരത്തിൽ തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടുകൂടി ക്ലബ്ബ് കരിയറിൽ ആകെ 1000 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 702 ഗോളുകളും 298 അസിസ്റ്റുകളുമാണ് ഇതുവരെ ക്ലബ്ബ് കരിയറിൽ മെസ്സി നേടിയിട്ടുള്ളത്.

മെസ്സി നേടിയതും ഇനി ഉടൻതന്നെ നേടാൻ സാധ്യതയുള്ളതുമായ ചില അപൂർവ്വമായ റെക്കോർഡുകൾ പ്രമുഖ മാധ്യമമായ ESPN പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

കരിയറിൽ ആകെ ആയിരം മത്സരങ്ങൾ മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.ഇപ്പോൾ 1020 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.

കരിയറിൽ ആകെ 800 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.804 ഗോളുകളാണ് മെസ്സി ഇതുവരെ നേടിയിട്ടുള്ളത്. 800 ഒഫീഷ്യൽ ഗോളുകൾ പൂർത്തിയാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ രണ്ടാമത്തെ താരമാണ് മെസ്സി.

ക്ലബ്ബ് കരിയറിൽ ആകെ 700 ഗോളുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ മെസ്സി 702 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. കൂടാതെ 100 ഇന്റർനാഷണൽ ഗോളുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി 102 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

ഇനി മെസ്സിയെ കാത്തിരിക്കുന്ന ചില റെക്കോർഡുകൾ ഉണ്ട്. അതിലൊന്ന് 900 ക്ലബ്ബ് മത്സരങ്ങളാണ്.856 മത്സരങ്ങൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു. മറ്റൊന്ന് കരിയറിൽ 700 നോൺ പെനാൽറ്റി ഗോളുകളാണ്. 696 നോൺ പെനാൽറ്റി ഗോളുകൾ ആണ് മെസ്സി നേടിയിട്ടുള്ളത്. തുടർച്ചയായി 20 വർഷം സീനിയർ കരിയറിൽ ഗോൾ നേടുക എന്ന നേട്ടം മെസ്സിയെ കാത്തിരിക്കുന്നുണ്ട്. തുടർച്ചയായി 19 വർഷം നേടാൻ മെസ്സിക്ക് സാധിച്ചു.

കൂടാതെ 300 ക്ലബ്ബ് അസിസ്റ്റുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. 298 അസിസ്റ്റുകൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു. 500 ക്ലബ്ബ് ലീഗ് ഗോൾസും മെസ്സിയെ കാത്തിരിക്കുന്നുണ്ട്.494 ലീഗ് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ നോക്കോട്ട് റൗണ്ടിൽ 50 ഗോളുകൾ എന്ന റെക്കോർഡും മെസ്സിയെ കാത്തിരിക്കുന്നുണ്ട്. 49 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ചുരുക്കത്തിൽ ഫുട്ബോൾ ലോകത്തെ അപൂർവമായ നാഴികക്കല്ലുകൾ എല്ലാം മെസ്സി താണ്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *