സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ബാൻ : വിധി വന്നു
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് വർഷത്തേക്ക് വിലക്കി കൊണ്ട് നടപടിയെടുത്തിരുന്നത് യുവേഫയായിരുന്നു. യുവേഫയുടെ നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താലാണ് മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നത്. ഇതിനെതിരെ അപ്പീൽ നൽകിയ സിറ്റിക്ക് അനുകൂലമായി കോടതി വിധി വന്നു. യുവേഫയുടെ തീരുമാനത്തെ കോടതി റദ്ദാക്കുകയും സിറ്റിക്ക് അടുത്ത ചാമ്പ്യൻസ് ലീഗുകളിൽ കളിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇത് വലിയ തോതിൽ സിറ്റിക്കും താരങ്ങൾക്കും പരിശീലകൻ പെപ്പിനും ആശ്വാസം നൽകുന്ന ഒന്നാണ്. അതേ സമയം പത്ത് മില്യൺ യുറോ ക്ലബ് പിഴയായി അടക്കേണ്ടി വരും.
BREAKING: Manchester City will play in the Champions League next season after club’s two-year ban from European football overturned
— Sky Sports News (@SkySportsNews) July 13, 2020
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ക്ലബിനെതിരെ യുവേഫ നടപടിയെടുത്തിരുന്നത്. ക്ലബ് ലൈസൻസിംഗും ഫിനാൻഷ്യൽ ഫെയർ പ്ലേ റെഗുലേഷൻസും ലംഘിച്ചു എന്ന കാരണത്താലാണ് യുവേഫ സിറ്റിക്ക് യുവേഫയുടെ ചാമ്പ്യൻഷിപ്പുകളിൽ രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ സിറ്റി വിലക്കിനെതിരെ അപ്പീൽ ചെയ്യുകയായിരുന്നു. വിധി തങ്ങൾക്ക് അനുകൂലമായി വരുമെന്ന് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം പെപ് പ്രസ്താവിച്ചിരുന്നു. സിറ്റിക്ക് ബാൻ തുടരുകയാണെങ്കിൽ ക്ലബിന്റെ പ്രമുഖതാരങ്ങൾ ടീം വിട്ടേക്കുമെന്നുള്ള വാർത്തകൾ പരന്നിരുന്നു. ഏതായാലും വിധി വലിയ ആശ്വാസമാണ് ക്ലബിന് നൽകുക.
BREAKING: Manchester City’s two-year European ban has been lifted, and their fine reduced to €10M, by the Court of Arbitration for Sport pic.twitter.com/5jdT5RDKrr
— B/R Football (@brfootball) July 13, 2020