248 ദിവസം ചിലവഴിച്ച സ്ഥലത്തേക്ക് മടങ്ങിയെത്തി,എതിരാളികൾക്ക് മുന്നറിയിപ്പിന്റെ സ്വരവുമായി മാർട്ടിനെല്ലി.

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ഭൂരിഭാഗം സമയത്തും ഒന്നാം സ്ഥാനം അലങ്കരിക്കാൻ ആഴ്സണലിന് സാധിച്ചിരുന്നു.പക്ഷേ പിന്നീട് അവർ പടിക്കൽ കലമുടക്കുകയായിരുന്നു.സീസണിന്റെ അവസാനത്തിൽ വളരെ മോശം പ്രകടനമാണ് അവർ നടത്തിയത്. ഫലമായി കൊണ്ട് അവർക്ക് കിരീടം കൈവിടേണ്ടിവന്നു. 248 ദിവസം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ചിലവഴിച്ച ആഴ്സണൽ കിരീടം ഇല്ലാതെയാണ് കഴിഞ്ഞ സീസണിൽ മടങ്ങിയത്.

ഇപ്പോൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തന്നെ ആഴ്സണൽ മടങ്ങി എത്തിയിട്ടുണ്ട്. 14 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആഴ്സണൽ ഒന്നാം സ്ഥാനത്തും ലിവർപൂൾ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്.ആഴ്സണലിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ മാർട്ടിനെല്ലി ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ സീസൺ മുഴുവനും ഇനി ഒന്നാം സ്ഥാനത്ത് തുടരേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മാർട്ടിനെല്ലിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ പ്രീമിയർ ലീഗിൽ ഒന്നാമതാണ് എന്ന കാര്യം ഞങ്ങൾക്കറിയാം.അവിടെ എത്താനാണ് ഞങ്ങൾ ആഗ്രഹിച്ചത്.ഈ സീസൺ മുഴുവനും അവിടെത്തന്നെ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഞങ്ങൾ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും.കഴിഞ്ഞ മത്സരത്തിൽ തന്നെ കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾ ശ്രമിച്ചിരുന്നു.പക്ഷേ സാധിച്ചില്ല.എന്നിരുന്നാലും മൂന്നു പോയിന്റുകൾ നേടാൻ കഴിഞ്ഞു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ” മാർട്ടിനെല്ലി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.സാക്ക,ഒഡേഗാർഡ് എന്നിവരാണ് ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ പുതുമുഖങ്ങൾ ആയ ലൂട്ടനാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!