ലയണൽ മെസ്സിയുടെ തിരിച്ചുവരവ്, ബാഴ്സ താരങ്ങൾ ആഹ്ലാദത്തിൽ!

2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു എഫ്സി ബാഴ്സലോണയുടെ നായകനായ ലയണൽ മെസ്സിക്ക് ക്ലബ് വിടേണ്ടി വന്നത്.കോൺട്രാക്ട് പുതുക്കാൻ വേണ്ടി ക്ലബ്ബിൽ എത്തിയതായിരുന്നു ലയണൽ മെസ്സി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം കരാർ പുതുക്കാനാവില്ല എന്ന് ബാഴ്സ അറിയിച്ചതോടുകൂടി മെസ്സി ക്ലബ്ബ് വിടുകയായിരുന്നു.പിഎസ്ജിയിലേക്കായിരുന്നു മെസ്സി ചേക്കേറിയിരുന്നത്.

ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്നുള്ള വാർത്തകൾ സജീവമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ബാഴ്സയുടെ വൈസ് പ്രസിഡന്റ് സ്ഥിരീകരിച്ചിരുന്നു.പിഎസ്ജിയിൽ തുടരാൻ നിലവിൽ ലയണൽ മെസ്സിക്ക് താല്പര്യമില്ല. അദ്ദേഹം ബാഴ്സയിലേക്ക് തിരികെയെത്താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഇതിന് പിന്നാലെ മറ്റൊരു പ്രമുഖ മാധ്യമമായ റെലെവോ ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സി തിരികെ എത്തുന്നതിൽ ബാഴ്സ ഡ്രസ്സിംഗ് ഹാപ്പിയാണ്. ബാഴ്സ താരങ്ങളിൽ എല്ലാവരും മെസ്സി തിരികെ ക്ലബ്ബിലേക്ക് എത്തണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.സെർജി റോബെർട്ടോ,ജോർദി ആൽബ എന്നിവരൊക്കെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. മെസ്സി വരുകയാണെങ്കിൽ ക്ലബ്ബിൽ തന്നെ തുടരാനാണ് ഇപ്പോൾ മറ്റൊരു സീനിയർ താരമായ ബുസ്ക്കെറ്റ്സ് ആഗ്രഹിക്കുന്നത്.

മാത്രമല്ല യുവ സൂപ്പർ താരങ്ങളായ പെഡ്രി,ഗാവി എന്നിവരൊക്കെ മെസ്സിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. മെസ്സി വന്നു കഴിഞ്ഞാൽ ഒരുപാട് സമ്മർദ്ദം കുറയും എന്ന് തന്നെയാണ് ഈ താരങ്ങൾ പ്രതീക്ഷിക്കുന്നത്. ടീമിലെ ബാക്കിയുള്ള താരങ്ങൾക്കൊന്നും മെസ്സിയുടെ തിരിച്ചു വരവിൽ എതിർപ്പില്ല. ചുരുക്കത്തിൽ കാര്യങ്ങൾ എല്ലാം അനുകൂലമായി വരികയാണ്. സാമ്പത്തികപരമായ തടസ്സങ്ങൾ നീങ്ങിയാൽ എഫ്സി ബാഴ്സലോണ ഉടൻ തന്നെ ഒരു ഒഫീഷ്യൽ ഓഫർ മെസ്സിക്ക് നൽകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *