അർജന്റീന ടീമിൽ മെസ്സി ഇനി എത്ര കാലം തുടരും? സ്കലോനി പറയുന്നു!

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. 35 കാരനായ മെസ്സിക്ക് ഇനി ഒരുപാട് കാലമൊന്നും കളിക്കളത്തിനകത്ത് തുടരാനാവില്ല. എന്നിരുന്നാലും മെസ്സിയെ സംബന്ധിച്ചിടത്തോളം ഇനി ഫുട്ബോളിൽ ഒന്നും തന്നെ തെളിയിക്കാനില്ല എന്നുള്ളത് അദ്ദേഹത്തിന് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

അർജന്റീന ദേശീയ ടീമിൽ ഒരു സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ലിയോ മെസ്സി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.എത്രകാലം മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ ഉണ്ടാവും എന്നുള്ളത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് അർജന്റീന ദേശീയ ടീമിൽ തുടരാം എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഇവിടെ ഓക്കെയാണ്, അല്ല എന്ന് അദ്ദേഹത്തിന് തോന്നുന്നിടത്തോളം കാലം അദ്ദേഹം ഇവിടെ തുടരുക തന്നെ ചെയ്യും.കളിക്കളത്തിന് അകത്തും അർജന്റീനയുടെ ദേശീയ ടീം ജേഴ്സിയിലും മെസ്സി വളരെയധികം ഹാപ്പിയാണ്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.ഇനി ഇതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ പോലും ഞാൻ മെസ്സിയെ കൺവിൻസ് ചെയ്യാൻ ശ്രമിക്കും ” ഇതാണിപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ശരീരം അനുവദിക്കുന്നിടത്തോളം കാലം അർജന്റീന ദേശീയ ടീമിൽ തുടരാൻ കഴിയും എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.അടുത്ത കോപ്പ അമേരിക്കയിൽ അർജന്റീനയെ നയിക്കാൻ തന്നെയുണ്ടാവും.അടുത്ത വേൾഡ് കപ്പിൽ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *