ആരാധകർ മെസ്സിയെ കൂവിയാൽ അത്ഭുതമില്ല: ബ്രസീലിയൻ ഇതിഹാസം

ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് പരാജയപ്പെട്ട് പിഎസ്ജി പുറത്തായതോടുകൂടി വലിയ പ്രതിഷേധങ്ങളായിരുന്നു ആരാധകർക്ക് ഇടയിൽ നിന്നും ഉയർന്നുവന്നിരുന്നത്. പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ കാര്യത്തിൽ ആരാധകർക്ക് വലിയ എതിർപ്പുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരിക്കൽ കൂടി സ്വന്തം ആരാധകർ കൂവും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെട്ടിരുന്നു.

ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം ഇപ്പോൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ ആരാധകർ കൂവി വിളിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല എന്നാണ് ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ജൂനിഞ്ഞോയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹം ലയണൽ മെസ്സി ആണെങ്കിലും അദ്ദേഹം ഒരു മനുഷ്യൻ കൂടിയാണ്. പക്ഷേ ആരാധകരുടെ മനസ്സിൽ അതൊരു അവസാന മത്സരമാണ്. അതുകൊണ്ടുതന്നെ മെസ്സിയെ ആരാധകർ കൂവി വിളിച്ചാലും ഞാൻ അത്ഭുതപ്പെടില്ല.താരങ്ങൾ കളിക്കുന്നു എന്നുള്ളത് താരങ്ങളുടെ ജോലിയാണ്.അതിനെ പ്രതിഫലവും ലഭിക്കുന്നുണ്ട്. പക്ഷേ എല്ലാം ആരാധകർക്ക് വേണ്ടിയാണ് ചെയ്യുന്നത്.അവർക്ക് ലഭിക്കേണ്ടത് ലഭിച്ചില്ലെങ്കിൽ അവർ പ്രതിഷേധിക്കും. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.പിഎസ്ജിക്ക് ആക്രമണലോസുകതയുടെ കുറവുണ്ട്. അതുകൊണ്ടൊക്കെയാണ് ഈ പ്രതിഷേധം വരുന്നത് “ജൂനിഞ്ഞോ പറഞ്ഞു.

ഇന്ന് ഫ്രഞ്ച് ലീഗിൽ നടക്കുന്ന മത്സരത്തിൽ റെന്നസ് ആണ് പിഎസ്ജിയുടെ എതിരാളികൾ. സ്വന്തം മൈതാനത്ത് വച്ച് നടക്കുന്ന മത്സരത്തിൽ പിഎസ്ജി ആരാധകർ മെസ്സിയെ കൂവിയാൽ അത് വലിയൊരു നാണക്കേട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *