വിവാദ ഗോൾ,ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചു, ബംഗളൂരു സെമിയിൽ!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന നോക്കോട്ട് സ്റ്റേജ് മത്സരത്തിൽ നാടകീയ രംഗങ്ങൾ. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് വിവാദപരമായ സംഭവങ്ങൾ നടന്നത്. ഫലമായി ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിക്കുകയും ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തു.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ വന്നതോടുകൂടിയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തിന്റെ 97ആം മിനിട്ടിലാണ് വിവാദ പിറന്നത്. ബംഗളൂരുവിന്റെ സൂപ്പർതാരമായ സുനിൽ ഛേത്രി വളരെ പെട്ടെന്ന് ഒരു ഫ്രീകിക്ക് എടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ ഫ്രീകിക്ക് വാൾ ശരിയാക്കുന്ന സമയത്ത് ആയിരുന്നു പെട്ടെന്നുള്ള ഫ്രീകിക്ക് വന്നത്.

അത് ഗോളായി മാറിയതോടുകൂടിയാണ് വിവാദങ്ങൾ ആരംഭിച്ചത്.ആ ഗോൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന തീരുമാനമാണ് കേരള ബ്ലാസ്റ്റേഴ്സ് എടുത്തത്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാനും ആവശ്യപ്പെട്ടു. അങ്ങനെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ അഭാവത്തിൽ മുഴുവൻ സമയവും പിന്നിട്ടതോടുകൂടി റഫറി വിസിൽ മുഴക്കി ബാംഗ്ലൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.ബംഗളൂരു ഇനി സെമിഫൈനൽ കളിക്കും.

ഏതായാലും വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. കളി ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിനെതിരെ ഇനി കൂടുതൽ നടപടികൾ വരുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *