മൂന്ന് പുരസ്കാരങ്ങളും അർജന്റീന നേടിയേക്കും : സ്പാനിഷ് മാധ്യമമായ മാർക്കയുടെ കണ്ടെത്തൽ.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്നാണ് പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് പാരീസിൽ വെച്ചാണ് ഈയൊരു ചടങ്ങ് സംഘടിപ്പിക്കപ്പെടുക. ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ഗോൾകീപ്പർ, ഏറ്റവും മികച്ച പരിശീലകൻ എന്നീ കാറ്റഗറികളാണ് ഏവരും ഉറ്റു നോക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിട്ടിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് ക്ലബ്ബിൽ നിന്നും അവരുടെ ഡയറക്ടറായ എമിലിയോ ബുട്രാഗിനോ മാത്രമാണ് പങ്കെടുക്കുക.മറ്റാരും തന്നെ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നുള്ളതാണ് മാർക്ക കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഫിഫ് പ്രോയുടെ ഫൈനൽ സ്‌ക്വാഡിൽ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറിന് ഇടം നൽകാത്തതിലും റയൽ മാഡ്രിഡിന് അടുത്ത എതിർപ്പുണ്ട്.

ഈ റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ കരിം ബെൻസിമ,തിബൗട്ട് കോർട്ടുവ,കാർലോ ആഞ്ചലോട്ടി എന്നിവർ ഇന്നത്തെ ചടങ്ങിൽ പങ്കെടുത്തേക്കില്ല.അതിനർത്ഥം അർജന്റീന താരങ്ങൾ ഈ പുരസ്കാരങ്ങൾ തൂത്തുവാരും എന്നുള്ളതാണ്. അതായത് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിയും ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ മാർട്ടിനസും ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം ലയണൽ സ്കലോണിയും നേടാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു കണ്ടിട്ടുള്ളത്. പുരസ്കാരത്തിന് അർഹരായിരുന്നുവെങ്കിൽ റയൽ മാഡ്രിഡ് താരങ്ങൾ പങ്കെടുക്കുമായിരുന്നു എന്നുള്ളതാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്.

ഫിഫ ഇത്തവണ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തിന് തന്നെയാണ്.അതുകൊണ്ടാണ് ഈ മൂന്ന് പുരസ്കാരങ്ങളും അർജന്റീനക്കാർക്ക് നൽകാൻ തീരുമാനിച്ചത് എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ആരായിരിക്കും ഈ പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *