അടുത്തമാസം അർജന്റീനയുടെ എതിരാളികൾ ആരൊക്കെയെന്ന് തീരുമാനമായി, വിശദവിവരങ്ങൾ പുറത്ത്!
ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഇനി കളത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകരുള്ളത്.അവസാനമായി അർജന്റീന കളിച്ച മത്സരം വേൾഡ് കപ്പ് ഫൈനൽ മത്സരമാണ്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീന സാധിച്ചിരുന്നു.ആ കിരീടം നേട്ടം സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് ആഘോഷിക്കാനാണ് ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ വരുന്ന മാർച്ച് മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിക്കുക. ഈ രണ്ട് മത്സരങ്ങളും അർജന്റീനയിൽ വെച്ച് തന്നെയാണ് നടക്കുക. മത്സരത്തിന് ശേഷം ആരാധകർക്ക് മുന്നിൽ വച്ച് ഈ വേൾഡ് കപ്പ് കിരീടനേട്ടം താരങ്ങൾ ആഘോഷിക്കുകയും ചെയ്യും.
La #SelecciónArgentina prepara su fiesta: los rivales, sedes y fechas de los amistosos
— TyC Sports (@TyCSports) February 24, 2023
🇦🇷Los campeones del mundo celebrarán el título ante su gente, frente a Panamá y Surinam, a fines de marzo.https://t.co/FKSSK50uCp
മാർച്ച് 23 ആം തീയതിയാണ് ആദ്യ സൗഹൃദ മത്സരം അർജന്റീന കളിക്കുക.പനാമയാണ് അർജന്റീനയുടെ എതിരാളികൾ.മോണുമെന്റൽ സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുക.അടുത്ത മത്സരത്തിലെ അർജന്റീനയുടെ എതിരാളികൾ സുറിനെയിം എന്ന രാജ്യമാണ്. ഫിഫ റാങ്കിങ്ങിൽ 139 ആം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇത്.മാർച്ച് 26,27,28 എന്നെ തീയതികളിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കും ഈ മത്സരം അരങ്ങേറുക. ഒന്നുകിൽ കോർഡോബയിൽ വെച്ചോ അല്ലെങ്കിൽ ബ്യൂണസ് ഐറിസിൽ വെച്ചോ ആണ് ഈ മത്സരം നടക്കുക.
എതിരാളികൾ പൊതുവേ ദുർബലരായതിനാൽ ഈ രണ്ട് മത്സരങ്ങളിലും അർജന്റീന ഒരു മികച്ച വിജയം തന്നെ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും സമ്മർദ്ദങ്ങൾ ഏതുമില്ലാതെ കളിക്കാൻ പറ്റിയ സാഹചര്യമാണ് അർജന്റീന താരങ്ങൾക്ക് ഉള്ളത്.ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ അർജന്റീന ജേഴ്സിയിൽ ഇറങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.