അർജന്റീനയെ പോലെയുള്ള ഒരു ടീം പിഎസ്ജിക്കുമുണ്ട് : മെസ്സിയുടെ കാര്യത്തിൽ മുൻ ഫ്രഞ്ച് പരിശീലകൻ പറയുന്നു.
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർക്ക് മുന്നേറ്റ നിരയിലെ സുപ്രധാന താരങ്ങൾ ഇല്ലായിരുന്നു.മോന്റ്പെല്ലിയറിനെതിരെ നെയ്മറുടെ അഭാവത്തിലായിരുന്നു പിഎസ്ജിക്ക് ഇറങ്ങേണ്ടി വന്നത്. കൂടാതെ എംബപ്പേക്ക് പരിക്ക് മൂലം തുടക്കത്തിൽ തന്നെ പുറത്താക്കേണ്ടി വരികയും ചെയ്തിരുന്നു. ആ മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തുകയും പിഎസ്ജി 3-1 ന് വിജയിക്കുകയും ചെയ്തു.
പിന്നീട് നടന്ന ടുളൂസെക്കെതിരെയുള്ള മത്സരത്തിലും നെയ്മറും എംബപ്പേയും ഇല്ലായിരുന്നു. ഇവരുടെ അഭാവത്തിൽ മെസ്സി തന്നെയായിരുന്നു പിഎസ്ജിയുടെ രക്ഷകനായത്. അദ്ദേഹത്തിന്റെ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.
മുൻ ഫ്രഞ്ച് പരിശീലകനായിരുന്ന റായ്മണ്ട് ഡോമിനീഷ് മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നെയ്മറും എംബപ്പേയും ഇല്ലെങ്കിലും മെസ്സിക്ക് പിഎസ്ജിയെ വിജയങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. അർജന്റീനയെ പോലെ മെസ്സിക്ക് വേണ്ടി കളിക്കുന്ന ഒരു ടീം പിഎസ്ജിക്കുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
How PSG, Argentina Squad Are Built Similar for Lionel Messi, Ex-Coach Says https://t.co/cFW6ufh8xK
— PSG Talk (@PSGTalk) February 6, 2023
” അർജന്റീനയെ പോലെ കെട്ടിപ്പടുത്തുയർത്തിയ ഒരു ടീം ഇപ്പോൾ ലയണൽ മെസ്സിക്ക് പിഎസ്ജിയിലുമുണ്ട്.പിഎസ്ജി താരങ്ങളെല്ലാവരും ഇപ്പോൾ ലയണൽ മെസ്സിക്ക് വേണ്ടി കളിക്കുന്നു, അദ്ദേഹത്തിന് സർവീസ് ചെയ്യുന്നു.അതാണ് ഇനി ക്ലബ്ബിൽ വ്യത്യസ്തതകൾ സൃഷ്ടിക്കാൻ പോകുന്നത് ” ഡോമിനീഷ് പറഞ്ഞു.
ഈ സീസണൽ മെസ്സി മികച്ച പ്രകടനമാണ് ക്ലബ്ബിനുവേണ്ടി പുറത്തെടുക്കുന്നത്.ആകെ 24 മത്സരങ്ങളാണ് മെസ്സി കളിച്ചത്.അതിൽ നിന്ന് 15 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.