ആരായിരിക്കും ബ്രസീലിന്റെ പുതിയ പരിശീലകൻ? നാല് സാധ്യതകൾ!

ഖത്തർ വേൾഡ് കപ്പിൽ നിന്നും ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് അവരുടെ പരിശീലകനായ ടിറ്റെ പരിശീലകസ്ഥാനം രാജിവച്ചത്. ഖത്തർ വേൾഡ് കപ്പിന് ശേഷം പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം നേരത്തെ തന്നെ ടിറ്റെ അറിയിച്ചിരുന്നു. പുതിയ ഒരു പരിശീലകന് ഇതുവരെ കണ്ടെത്താൻ ഇപ്പോഴും സിബിഎഫിന് സാധിച്ചിട്ടില്ല.

പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ നാല് പരിശീലകരെയാണ് ബ്രസീൽ പ്രധാനമായും പരിഗണിക്കുന്നത്. അതിൽ ഒന്ന് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്നെയാണ്. പക്ഷേ അദ്ദേഹം എത്താനുള്ള സാധ്യതകൾ കുറവാണ്.എന്തെന്നാൽ റയലുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് UOL റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റൊരു പരിശീലകൻ റോമയുടെ ഹോസേ മൊറിഞ്ഞോയാണ്. അദ്ദേഹത്തെ എത്തിക്കൽ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. റോമ വിട്ടാൽ പോലും അദ്ദേഹം പ്രീമിയർ ലീഗിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മറ്റൊരാൾ സ്പയിനിന്റെ പരിശീലകനായിരുന്ന ലൂയിസ് എൻറിക്കെയാണ്.അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ്. പക്ഷേ അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

മറ്റൊരു പരിശീലകൻ ജോർഗെ ജീസസാണ്. മുമ്പ് ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷയെയാണ് ഇപ്പോൾ ഇദ്ദേഹം പരിശീലിപ്പിക്കുന്നത്. ബ്രസീലിന്റെ പരിശീലകൻ ആവാൻ ഇദ്ദേഹത്തിന് താൽപര്യമുണ്ട്.CBF ഇദ്ദേഹത്തെ ക്ഷണിച്ചാൽ അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണ്.പക്ഷേ ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കേണ്ടതില്ല എന്നാണ് ഇപ്പോൾ CBFന്റെ നിലപാട്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ സമയമെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *