നമുക്കൊരുനാൾ ആകാശത്ത് വെച്ച് പന്തുതട്ടാം, മറഡോണക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് പെലെ പറയുന്നു !

കാൽപന്തുകളിയെ ഇത്രത്തോളം ജനകീയമാക്കുന്നതിൽ നിർണായകപങ്കുവഹിച്ച ഇതിഹാസമാണ് ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞു പോയത്. ഹൃദയഭേദകമായ ആ വാർത്ത ഒരു ഞെട്ടലോട് കൂടിയാണ് ഫുട്ബോൾ ലോകം ശ്രവിച്ചത്. ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡിയഗോ മറഡോണ ഇനി നമ്മോടൊപ്പമില്ലെന്നുള്ളത് നികത്താനാവാത്ത നഷ്ടമാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തായ മറഡോണക്ക്‌ ആദരാജ്ഞലികൾ അർപ്പിച്ചിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസമായ പെലെ. ചിരവൈരികളായ രണ്ടു രാജ്യത്തിന് വേണ്ടിയാണ് ഇരുവരും കളിച്ചിരുന്നതെങ്കിലും കളത്തിന് പുറത്ത് ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. അത്‌ തന്നെയാണ് പെലെയും പറഞ്ഞത്. എനിക്കെന്റെ മഹത്തായ ഒരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത് എന്നാണ് പെലെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

” എന്തൊരു ദുഃഖകരമായ വാർത്തയാണിത്. എനിക്കെന്റെ മഹത്തായ ഒരു സുഹൃത്തിനെ നഷ്ടമായിരിക്കുന്നു. ഈ ലോകത്തിന് ഒരു ഇതിഹാസത്തേയും നഷ്ടമായിരിക്കുന്നു. ഇനിയുമൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഇപ്പോൾ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്ത് നൽകട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്. ഒരു ദിവസം നമുക്കൊരുമിച്ച് ആകാശത്ത് വെച്ച് പന്ത് തട്ടാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” പെലെ കുറിച്ചു. ഫുട്ബോൾ ലോകത്തെ എല്ലാ ക്ലബുകളും താരങ്ങളും മറഡോണക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!