അർജന്റീന താരങ്ങളുടെ പെരുമാറ്റം മാതൃകാപരം: മെസ്സി
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടിയിരുന്നുവെങ്കിലും ചില വിവാദങ്ങളിൽ അവർ പെട്ടിരുന്നു. വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷമുള്ള സെലിബ്രേഷനിടെ പലകുറി അവർ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയെ അവഹേളിച്ചിരുന്നു. മാത്രമല്ല നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിനിലെ ലയണൽ മെസ്സി ഉൾപ്പെടെയുള്ളവരുടെ പെരുമാറ്റവും ഫുട്ബോൾ ലോകം വലിയ രൂപത്തിൽ ചർച്ച ചെയ്തിരുന്നു.
ഇപ്പോഴിതാ വേള്ഡ് കപ്പിലെ അർജന്റീന താരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ലയണൽ മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. അർജന്റീന താരങ്ങൾ എപ്പോഴും മാതൃകാപരമായി പെരുമാറുന്നവരാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. കൂടാതെ നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിലെ സംഭവങ്ങളെ പറ്റി മെസ്സി കൃത്യമായി സംസാരിച്ചിട്ടുണ്ട്. മെസ്സിയുടെ വാക്കുകളെ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Messi: "It seems unfair to me to associate bad behavior with Argentina. They talk about the Netherlands match, but no one talks about what happened before, when they fought with our players and provoked them before the penalty shootout." pic.twitter.com/sBsweHQiUM
— The FTBL Index 🎙 ⚽ (@TheFootballInd) February 2, 2023
” അർജന്റീന താരങ്ങൾക്കെതിരെയുള്ള വിമർശനം എനിക്ക് തികച്ചും അന്യായമായാണ് തോന്നുന്നത്. കാരണം അവർക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നും തന്നെ സത്യമല്ല. അർജന്റീന താരങ്ങൾ എപ്പോഴും മാതൃകാപരമായി പെരുമാറുന്നവരാണ് കളത്തിനകത്തും പുറത്തും അങ്ങനെ തന്നെ.നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിലെ സംഭവങ്ങൾ കൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്നനിക്കറിയാം. പക്ഷേ അവർ മത്സരത്തിന് മുന്നേ നടത്തിയ പ്രസ്താവനകൾ ആരും തന്നെ പരിഗണിക്കുന്നില്ല.മത്സരത്തിനിടയിലും പെനാൽറ്റി ഷൂട്ടൗട്ടിനിടയിലും ഒരുപാട് തവണ അവർ പ്രകോപനങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും ആരും കാണുന്നുമില്ല. പെനാൽറ്റി എടുക്കുന്ന ഞങ്ങളുടെ താരങ്ങളെ നിരന്തരം ശല്യപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു.എല്ലാവരും അർജന്റീനയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
നെതർലാന്റ്സിനെതിരെയുള്ള വിവാദങ്ങളെ കുറിച്ച് മാത്രമാണ് മെസ്സി സംസാരിച്ചിട്ടുള്ളത്. അതേസമയം എംബപ്പേയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മെസ്സി സംസാരിച്ചിട്ടില്ല. എന്നാൽ എംബപ്പേയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നുള്ളത് മെസ്സി അറിയിച്ചിരുന്നു.