IFFHS, കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ മാർട്ടിനസിനല്ല!

IFFHS കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുടെ ഓരോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു വന്നിരുന്നു.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾ സ്കോർക്കുള്ള പുരസ്കാരവും, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഈ രണ്ടു പുരസ്കാരങ്ങളിലും കിലിയൻ എംബപ്പേയേ പിന്തള്ളി കൊണ്ടായിരുന്നു മെസ്സി സ്വന്തമാക്കിയിരുന്നത്.

അതേസമയം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ബെൽജിയN ഗോൾകീപ്പർ ആയ തിബൗട്ട് കോർട്ടുവയാണ് ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്. അർജന്റീന ഗോൾകീപ്പർ ആയ എമിലിയാനോ മാർട്ടിനസ്സിനെ നേരിയ വ്യത്യാസത്തിൽ പിന്തള്ളി കൊണ്ടാണ് കോർട്ടുവ ഈ പുരസ്കാരം സ്വന്തമാക്കിയത്.

125 പോയിന്റാണ് ഒന്നാം സ്ഥാനം നേടിയിട്ടുള്ള കോർട്ടുവ കരസ്ഥമാക്കിയിട്ടുള്ളത്.110 പോയിന്റാണ് എമിലിയാനോ മാർട്ടിനസ് നേടിയിട്ടുള്ളത്.55 പോയിന്റുകൾ നേടിയിട്ടുള്ള യാസീൻ ബോനോയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ഈ പുരസ്കാരം ഇത് രണ്ടാം തവണയാണ് ഇപ്പോൾ കോർട്ടുവ കരസ്ഥമാക്കിയിട്ടുള്ളത്.

കഴിഞ്ഞവർഷം ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ കഴിഞ്ഞതാണ് കോർട്ടുവക്ക് തുണയായത്. അതേസമയം ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയിരുന്ന എമി മാർട്ടിനെസ്സ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *