മെസ്സിയും എംബപ്പേയും മതി, നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി!
ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് പിഎസ്ജിയുമായി 2027 വരെയുള്ള ഒരു വലിയ കരാറാണ് അവശേഷിക്കുന്നത്. പക്ഷേ നെയ്മർ ജൂനിയർ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ സജീവമായിരുന്നു. പക്ഷേ നെയ്മർക്ക് പിഎസ്ജിയിൽ തന്നെ തുടരാനാണ് താല്പര്യം.
അതേസമയം കഴിഞ്ഞദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ ഡെയിലി സ്പോട്ട് ഒരു റൂമർ പങ്കുവെച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയും ലയണൽ മെസ്സിയും മാത്രമുള്ള ഒരു പ്രോജക്ട് ഉണ്ടാക്കി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ പിഎസ്ജി വിൽക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
Due to the differences between Kylian Mbappe and Neymar Junior, PSG will try to move the Brazilian on in the summer again. The problem is finding both a suitor and an appealing option for Neymar.
— Football España (@footballespana_) January 4, 2023
Should they manage that, Ousmane Dembele will become their next target. (Sport) pic.twitter.com/TXt8tFIuOc
നേരത്തെ 150 മില്യൺ യൂറോയായിരുന്നു നെയ്മർക്ക് വേണ്ടി വിലയായി കൊണ്ട് പിഎസ്ജി കണ്ടു വച്ചിരുന്നത്. എന്നാൽ നിലവിൽ നൂറു മില്യൺ നൽകിയാൽ നെയ്മറെ കൈവിടാൻ ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു എന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.എംബപ്പേയും നെയ്മറും തമ്മിൽ സ്വരച്ചേർച്ച ഇല്ലാത്തതാണ് ഇതിന്റെ കാരണമായി കൊണ്ട് ഇവർ ചൂണ്ടി കാണിക്കുന്നത്.പക്ഷേ കാറ്റലൻ മാധ്യമത്തിന്റെ ഈ റിപ്പോർട്ട് എത്രത്തോളം നടപ്പിലാവും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട ഒരു കാര്യം തന്നെയാണ്.
ഈ സീസണിൽ മികച്ച രൂപത്തിലാണ് നെയ്മർ ഇപ്പോൾ ക്ലബ്ബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ കളിച്ച 20 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റുകളും കരസ്ഥമാക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു.എന്നാൽ വേൾഡ് കപ്പിന് ശേഷം മടങ്ങിയെത്തിയ മത്സരത്തിൽ റെഡ് കാർഡ് കണ്ടുകൊണ്ട് നെയ്മർ പുറത്താവുകയും ചെയ്തിരുന്നു.