മെസ്സി തെറ്റുകാരനല്ല : കിലിയൻ എംബപ്പേ വിഷയത്തിൽ പ്രതികരിച്ച് പിഎസ്ജി പരിശീലകൻ !
ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയതിനു ശേഷം ഒന്ന് രണ്ട് വിവാദങ്ങൾ സംഭവിച്ചത് വലിയ രൂപത്തിൽ ചർച്ചാവിഷയമായിരുന്നു. അർജന്റീന വിജയിച്ചതിനുശേഷം അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് പലകുറി ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയേ അപമാനിച്ചിരുന്നു. പ്രത്യേകിച്ച് അർജന്റീനയുടെ തലസ്ഥാനത്ത് നടന്ന ഓപ്പൺ ബസ് പരേഡിൽ എംബപ്പേയുടെ മുഖമുള്ള പാവയുമായി നടത്തിയ പ്രവർത്തികളൊക്കെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
എംബപ്പേയുടെ സഹതാരമായ ലയണൽ മെസ്സിക്ക് മുന്നിൽ വെച്ചായിരുന്നു എമി മാർട്ടിനസ് ഈ പ്രവർത്തി നടത്തിയിരുന്നത്. മെസ്സിക്ക് അത് തടയാമായിരുന്നു എന്നുള്ള വിമർശനങ്ങൾ ഫുട്ബോൾ ലോകത്ത് നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ ഈ വിഷയങ്ങളോടൊക്കെ ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ പ്രതികരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സി തെറ്റുകാരൻ അല്ലെന്നും അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല എന്നുമാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.എംബപ്പേയും മെസ്സിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയിട്ടുള്ളത്. ഇരുവരും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“No hay razón para relacionar la actitud de Messi con la del portero en los festejos (…) La actitud de Mbappé fue ejemplar”
— LINDSAY CASINELLI (@LINDSAYDEPORTES) December 27, 2022
🗣 Christophe Galtier ‼️ pic.twitter.com/eygV2oKLW9
” ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് മെസ്സിയും എംബപ്പേയും തമ്മിലുള്ള ബന്ധങ്ങളിലാണ്.ലയണൽ മെസ്സിയല്ല അത് ചെയ്തത്,അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. വേൾഡ് കപ്പിന് ശേഷം അവരുടെ ഗോൾകീപ്പർ ചെയ്ത പ്രവർത്തി മെസ്സിയുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല.താരങ്ങൾ തമ്മിലുള്ള ബന്ധമാണ് ഞാൻ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്. ഫൈനലിൽ പരാജയപ്പെട്ടിട്ട് പോലും എംബപ്പേ നല്ല ആറ്റിറ്റ്യൂഡ് ആണ് ഇവിടെ കാണിക്കുന്നത്.തീർച്ചയായും അദ്ദേഹം വളരെയധികം നിരാശനാണ്.പക്ഷേ ഈ സാഹചര്യത്തിൽ നല്ല രൂപത്തിൽ അദ്ദേഹം കൈകാര്യം ചെയ്തു. ലയണൽ മെസ്സിയെ എംബപ്പേ അഭിനന്ദിച്ചിട്ടുണ്ട്. അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഉടൻതന്നെ പിഎസ്ജിക്കൊപ്പം എംബപ്പേ ചേർന്നുകൊണ്ട് പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. ലയണൽ മെസ്സി അടുത്ത രണ്ടാം തീയതിയോ മൂന്നാം തീയതിയോ ടീമിനോടൊപ്പം ചേരും എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.